/indian-express-malayalam/media/media_files/2025/10/09/assembly-protest-2025-10-09-14-58-05.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധത്തിനിടെ ചീഫ് മാർഷ്യലിന് മർദനമേറ്റ സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. പ്രതിപക്ഷ എംഎൽഎമാർക്കാണ് സസ്പെൻഷൻ. അങ്കമാലി എംഎൽഎ റോജി എം. ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കോവളം എംഎൽഎ എം. വിൻസന്റ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
മർദനത്തിൽ സുരക്ഷ ചുമതലയുള്ള ചീഫ് മാർഷ്യലിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ പരിക്ക് ഗുരുതരമായതിനാൽ ശസ്ത്രക്രിയ ആവശ്യമാണെന്നാണ് റിപ്പോർട്ട്. വാച്ച് ആൻഡ് വാർഡിനും പരിക്കേറ്റിട്ടുണ്ട്. സ്പീക്കറിന്റെ ചെയറിന് സംരക്ഷണം ഒരുക്കുന്നതിനിടെയായിരുന്നു ചീഫ് മാർഷലിന് പരിക്കേറ്റത്.
Also Read:ശബരിമല സ്വർണപ്പാളി വിവാദം; സമരം ശക്തമാക്കി കോൺഗ്രസും ബിജെപിയും
സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍ററികാര്യ മന്ത്രി എം.ബി രാജേഷ് പ്രമേയം സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധം അതിരുകടന്നെന്നും പരിക്കേറ്റ നിയമസഭാ ചീഫ് മാർഷൽ ഷിബുവിന് ശസ്ത്രക്രിയ വേണമെന്നും എം.ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു.
Also Read:വീട്ടമ്മയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ വീടിന് പിന്നിൽ; ദുരൂഹത
ശബരിമലയിലെ സ്വർണ വിവാദം ഉന്നയിച്ചായിരുന്നു പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യ എന്നെഴുതിയ ബാനറുകളും ഉയർത്തിയിരുന്നു.
Read More: ആശുപത്രി കിടക്കയിൽ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്നു; സംഭവം തിരുവനന്തപുരത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us