/indian-express-malayalam/media/media_files/WMNpngOZFBGRdTmOVlxr.jpg)
പ്രതീകാത്മക ചിത്രം
കോട്ടയം: ഏറ്റുമാനൂർ തെള്ളകത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർ സ്വദേശി ലീന (55) യാണ് മരിച്ചത്. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പിന്നിലായിട്ടായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Also Read:ആശുപത്രി കിടക്കയിൽ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്നു; സംഭവം തിരുവനന്തപുരത്ത്
വീട്ടിലെ അടുക്കളയ്ക്ക് സമീപം കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപത്തുനിന്നും രണ്ട് കത്തികൾ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ദുരൂഹത വർധിപ്പിക്കുന്നത്.
Also Read:ശബരിമല സ്വർണപ്പാളി വിവാദം; നിയമസഭയിൽ ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങൾ
വീട്ടിൽ ലീനയുടെ ഭർത്താവും മകനും ഭർതൃപിതാവുമാണ് താമസിച്ചിരുന്നത്. മറ്റൊരു മകൻ കോട്ടയം മെഡിക്കൽ കോളജിന് സമീപം കടയിൽ ജോലി ചെയ്യുകയാണ്. ഈ മകൻ രാത്രി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.പിന്നാലെ ഏറ്റുമാനൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് തുടർ നടപടികൾക്കായി മാറ്റി.
Also Read:വയനാട് ദുരന്തം; കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, കേന്ദ്രത്തിന്റെ ദാനധർമ്മം ആവശ്യമില്ല
ലീന മാനസികവെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവസമയത്ത് ലീനയുടെ ഭർത്താവും ഇളയ മകനും വീട്ടിലുണ്ടായിരുന്നു. മരണത്തിൽ ദുരൂഹത സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും കൂടുതൽ കാര്യങ്ങൾ അതിന് ശേഷമേ വ്യക്തമാക്കാനാകൂവെന്നും പൊലീസ് പറഞ്ഞു.സ്വയം മുറിവേൽപ്പിച്ചതാണോ, കൊലപാതകമാണോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു. വീട്ടിലുള്ളവരെ അടക്കം വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.
Read More:കേരളത്തിന് വീണ്ടും വന്ദേഭാരത്; പുതിയ സർവ്വീസ് എറണാകുളം-ബംഗളൂരു റൂട്ടിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.