scorecardresearch

ആശുപത്രി കിടക്കയിൽ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്നു; സംഭവം തിരുവനന്തപുരത്ത്

കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്

കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്

author-image
Lijo T George
New Update
crime

ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്നു

തിരുവനന്തപുരം: പട്ടം എസ് യുടി ആശുപത്രിയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. തുടർന്ന് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കരകുളം സ്വദേശി ജയന്തിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഭാസുരൻ ആണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

Advertisment

Also Read:താമരശ്ശേരിയിൽ വെട്ടേറ്റ ഡോക്ടറുടെ ആരോഗ്യനില തൃപ്തികരം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ

വ്യാഴാഴ്ച രാവിലെയാണ് സംഭവം. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു ജയന്തി. കഴിഞ്ഞ ഒന്നാം തീയതി മുതൽ ജയന്തി എസ് യുടി ആശുപത്രിയിൽ ചികിത്സയിലാണ്. വൃക്ക രോഗിയായ ജയന്തിക്ക് ഡയാലിസിസ് അടക്കമുള്ള ചികിത്സകളാണ് നൽകി വന്നിരുന്നത്. അതിനിടെയാണ് ജയന്തിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ഭാസുരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Also Read:കേരളത്തിന് വീണ്ടും വന്ദേഭാരത്; പുതിയ സർവ്വീസ് എറണാകുളം-ബംഗളൂരു റൂട്ടിൽ

Advertisment

പ്രകോപനത്തിന് പിന്നിലുള്ള യഥാർഥ കാരണം വ്യക്തമല്ല. ഭാര്യയുടെ അസുഖത്തെ തുടർന്നുള്ള മനോവിഷമമാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Also Read:ശബരിമല സ്വർണപ്പാളി വിവാദം; നിയമസഭയിൽ ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങൾ

ഭാസുരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഭാസുരന്റെ മൊഴിയെടുത്താൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്. രണ്ട് മക്കളാണ് ഇവർക്കുള്ളത്. ഇതിൽ ഒരാൾ വിദേശത്താണ്.

Read More:കൊച്ചിയിൽ പട്ടാപ്പകൽ തോക്കു ചൂണ്ടി വൻ കവർച്ച; 80 ലക്ഷം തട്ടി മുഖംമൂടി സംഘം; ഒരാൾ പിടിയിൽ

Crime Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: