/indian-express-malayalam/media/media_files/2025/10/08/kochi-theft-2025-10-08-19-20-07.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കൊച്ചി: എറണാകുളം നഗരത്തില്‍ പട്ടാപ്പകൽ തോക്കു ചൂണ്ടി വൻ കവർച്ച. കുണ്ടന്നൂരിലെ സ്റ്റീൽ കമ്പനിയിലാണ് കവർച്ച നടന്നത്. 80 ലക്ഷം രൂപ തട്ടിയെടുത്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ചാ സംഘത്തിൽ ഉൾപ്പെട്ടതെന്നു സംശയിക്കുന്ന വടുതല സ്വദേശി സജിയെ ആണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. സ്ഥാപനത്തിൽ ഉണ്ടായിരുന്നു ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പെപ്പര്‍ സ്പ്രേ അടിച്ചായിരുന്നു മോഷണം നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് വിവരം.
Also Read: 'എന്റെ മകളെ കൊന്നില്ലേ'; ഡോക്ടറെ വെട്ടി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ അച്ഛൻ
ആദ്യം രണ്ടംഗ സംഘം കമ്പനിയിലെത്തി പരിസരം നിരീക്ഷിച്ചു. പിന്നാലെ സംഘത്തിലെ മറ്റുള്ളവർകൂടി എത്തി തോക്കു ചൂണ്ടി കവർച്ച നടത്തുകയായിരുന്നു. കാറിലായിരുന്നു മോഷ്ടാക്കൾ എത്തിയത്. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് തോക്കു ചൂണ്ടിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.
Also Read: വയനാട് ദുരന്തം; കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, കേന്ദ്രത്തിന്റെ ദാനധർമ്മം ആവശ്യമില്ല
ഇടനിലക്കാരനാണ് പിടിയിലായ സജിയെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Read More: ഭൂട്ടാൻ കാർ കടത്ത്; മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വീടുകളിൽ ഇഡി റെയ്ഡ്, പൃഥ്വിരാജിന്റെ വീട്ടിലും പരിശോധന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.