/indian-express-malayalam/media/media_files/g47qozcfAy89FKAGHC0a.jpg)
ED raid at Mammootty and Dulquer Salmaan house
ED raid at Mammootty and Dulquer Salmaan house: കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും വീടുകളിൽ ഇഡി പരിശോധന. പൃഥിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തുകയാണ്. ഒരേ സമയം 17 ഇടകളിലാണ് റെയ്ഡുകൾ നടത്തുന്നത്. കസ്റ്റംസിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് സംഭവത്തിൽ ഇഡിയുടെ പരിശോധന.
Also Read:ഓപ്പറേഷൻ നുംഖോർ ; ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് കണ്ടെത്തി
മമ്മുട്ടിയുടെ എറണാകുളം പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് ഇഡി പരിശോധന നടത്തുന്നത്.മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പരിശോധനയുണ്ട്. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.
ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് ഇഡി വ്യക്തമാക്കി.ഇന്ത്യയിലേക്ക് ഭൂട്ടാൻ/നേപ്പാൾ റൂട്ടുകളിലൂടെ ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന ഒരു സിൻഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് ഇഡി അറിയിച്ചത്.
കോയമ്പത്തൂർ ആസ്ഥാനമായുള്ള ശൃംഖല വ്യാജ രേഖകൾ (ഇന്ത്യൻ ആർമി, യുഎസ് എംബസി, എംഇഎ എന്നിവയിൽ നിന്നുള്ളതാണെന്ന് കരുതപ്പെടുന്നു) ഉപയോഗിച്ചും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വ്യാജ ആർടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തി. പിന്നീട് വാഹനങ്ങൾ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടർന്ന് ഇഡി നടപടി ആരംഭിച്ചു. അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല ചാനലുകൾ വഴിയുള്ള അതിർത്തി കടന്നുള്ള പണമടയ്ക്കലുമ ഇതിൽ ഉൾപ്പെടുന്നുവെന്നും ഇഡി അറിയിച്ചു.
അതേസമയം, പ്പറേഷൻ നുംഖൂറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടണമെന്ന നടൻ ദുൽഖർ സൽമാന്റെ ഹർജിയിൽ കസ്റ്റംസിന്റെ വാദം തള്ളി ഹൈക്കോടതി. ദുർഖറിന്റെ വാഹനം വിട്ടുനൽകുന്നത് പരിഗണിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ദുൽഖറിന്റെ അപേക്ഷ പരിഗണിക്കണമെന്നും കോടതി കസ്റ്റംസിനോട് ആവശ്യപ്പെട്ടു. വാഹനം വിട്ടു നൽകാൻ വ്യവസ്ഥയുണ്ടോ എന്ന് കോടതി ആരാഞ്ഞു.
Also Read:ഓപ്പറേഷൻ നുംഖോർ; അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം
കസ്റ്റംസ് നിയമപ്രകാരം ഉപാധികളോടെ വാഹനം വിട്ടു നൽകാൻ വ്യവസ്ഥയുണ്ടെന്ന് ദുൽഖർ കോടതിയെ അറിയിച്ചിരുന്നു. വാഹനത്തിന്റെ കസ്റ്റഡി അനിവാര്യമാണോ എന്നും കോടതി ചോദിച്ചു. അപേക്ഷയിൽ കസ്റ്റംസ് ഒരാഴ്ചക്കകം തീരുമാനമെടുക്കണമെന്നും അപേക്ഷ തള്ളിയാൽ കാരണം അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പിടിച്ചെടുത്ത ഡിഫൻഡർ വിട്ടുനൽകാനാണ് ഇടക്കാല ഉത്തരവിലെ നിർദേശം. കസ്റ്റംസിന്റെ വാദം തള്ളിയാണ് ഇടക്കാല ഉത്തരവ്.
വാഹനത്തിനു മതിയായ രേഖകളുണ്ടെന്നും വാഹനം കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായാണെന്നും ചൂണ്ടിക്കാട്ടിയാണ് ദുൽഖർ ഹർജി സമർപ്പിച്ചത്. എല്ലാ രേഖകളുമുള്ള വാഹനം സംശയത്തിന്റെ പേരിലാണ് പിടിച്ചെടുത്തതെന്നും രേഖകൾ ഹാജരാക്കി വാഹനം വിട്ടുകിട്ടാൻ അപേക്ഷ നൽകിയെങ്കിലും കസ്റ്റംസ് വാഹനം മടക്കി നൽകിയില്ലെന്നും ദുൽഖർ കോടതിയെ അറിയിച്ചിരുന്നു.
Also Read: ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത് ; അന്വേഷണത്തിന് ഇഡിയും
ഇന്ത്യയിൽ മറ്റൊരു രാജ്യത്തു നിന്ന് സെക്കന്റ് ഹാൻഡ് കാർ ഇറക്കുമതി ചെയ്യാൻ അനുമതിയില്ല. പുതിയ കാറുകൾ ഇറക്കുമതി ചെയ്യണമെങ്കിൽ 200 ശതമാനം തീരുവ നൽകണം. മറ്റൊരു രാജ്യത്ത് നിങ്ങൾ ഉപയോഗിക്കുന്ന കാറാണെങ്കിൽ, അത് രാജ്യത്തേക്ക് കൊണ്ടുവരാനും ചട്ടവും തീരുവയുമുണ്ട്.
ഇതെല്ലാം മറികടന്നാണ് ഈ റാക്കറ്റിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് വിവരം. ജപ്പാനുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന വൻകിട എസ്യുവികൾ ധാരാളമായി ഭൂട്ടാനിലുണ്ട്. ഇതിൽ ഭൂട്ടാൻ സൈന്യം ഉപയോഗിച്ച് ഉപേക്ഷിച്ചതടക്കം നൂറുകണക്കന് വാഹനങ്ങളാണ് ഇന്ത്യയിലേക്ക് എത്തിച്ചത്.
എംപരിവാഹന്‍ ആപ്പില്‍ കൃത്രിമം നടത്തിയാണ് കാറുകള്‍ റീരജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കസ്റ്റംസിന് പരിമിതികളുണ്ട്. കേരളത്തില്‍ മാത്രം 150 ഓളം വാഹനങ്ങള്‍ ഇത്തരത്തില്‍ എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.
എന്നാല്‍ 37 വാഹനങ്ങള്‍ മാത്രമാണ് കസ്റ്റംസിന് പരിശോധിക്കാനായത്. ഇതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാട് സംബന്ധിച്ച് അന്വേഷിക്കുന്നതിനായാണ് ഇഡി രംഗത്തുവന്നത്. വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍, ഇന്‍വോയ്‌സ് അടക്കമുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.
Read More:ശബരിമല സ്വർണപ്പാളി വിവാദം; സമരം ശക്തമാക്കി കോൺഗ്രസും ബിജെപിയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.