scorecardresearch

Operation Numkhor: ഓപ്പറേഷൻ നുംഖോർ ; ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് കണ്ടെത്തി

ദുൽഖർ സൽമാനു പുറമേ പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നീ സിനിമ താരങ്ങളുടെ വീടുകളിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു

ദുൽഖർ സൽമാനു പുറമേ പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നീ സിനിമ താരങ്ങളുടെ വീടുകളിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു

author-image
WebDesk
New Update
dulqer

Operation Numkhor Updates

Operation Numkhor Updates:കൊച്ചി:ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായുള്ള പരിശോധനയിൽ ദുൽഖർ സൽമാന്റെ വാഹനം കണ്ടെത്തി. കൊച്ചിയിലെ ബന്ധുവിന്റെ ഫ്‌ലാറ്റിൽ നിന്നാണ് ദുൽഖറിന്റെ വാഹനം കണ്ടെത്തിയത്. കർണാടക രജിസ്‌ട്രേഷൻ നിസാൻ പട്രോൾ കാറാണ് കണ്ടെത്തിയത്.രണ്ട് നിസാൻ പട്രോൾ കാറുകളിൽ ഒരെണ്ണമാണ് ഇപ്പോൾ കണ്ടെത്തിയത്. നേരത്തെ ദുൽഖരിൻറെ ലാൻഡ് റോവർ ഡിഫൻഡർ വാഹനം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

Advertisment

നിസാൻ പട്രോൾ കാറിന്റെ രേഖകളിൽ വാഹനത്തിൻറെ ഫസ്റ്റ് ഓണർ ഇന്ത്യൻ ആർമിയെന്നാണുള്ളത്. ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖർ വാഹനം വാങ്ങിയതെന്നാണ് രേഖ. ദുൽഖറിൻറെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസാൻ പട്രോൾ വാഹനങ്ങളാണ് കസ്റ്റംസിൻറെ സംശയനിഴലിലുള്ളത്. ഇതിൽ ഒരു ലാൻഡ് റോവർ നേരത്തെ പിടിച്ചെടുത്തിരുന്നു.

Also Read:ഓപ്പറേഷൻ നുംഖോർ; അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം

കസ്റ്റംസിൻറെ ഓപ്പറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ദുൽഖർ സൽമാൻറെ ഉടമസ്ഥതയിലുള്ള നിസ്സാൻ പട്രോൾ വാഹനവും കണ്ടെത്തിയത്. തന്റെ വാഹനത്തിനു മതിയായ രേഖകളുണ്ടെന്നും വാഹനം കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായാണെന്നും ചൂണ്ടിക്കാട്ടിയാണ് ദുൽഖർ ഹർജി സമർപ്പിച്ചിരിക്കുന്നത്.

Advertisment

Also Read:ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത് ; അന്വേഷണത്തിന് ഇഡിയും

ദുൽഖർ സൽമാനു പുറമേ പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നീ സിനിമ താരങ്ങളുടെ വീടുകളിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. കസ്റ്റംസ് അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരേസമയം സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ നുംഖോറിന് തുടക്കമിട്ടത്. നുംഖോർ എന്നാൽ ഭൂട്ടാനീസിൽ കാർ എന്നർത്ഥം. വലിയൊരു റാക്കറ്റിന്റെ ഒരു കണ്ണി മാത്രമാണ് കേരളത്തിലേക്ക് നീളുന്നത്. അതാണ് കസ്റ്റംസ് പരിശോധനയിലൂടെ വെളിപ്പെട്ടത്. 

Also Read:ഓപ്പറേഷൻ നുംഖോർ: പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിൽ റെയ്ഡ്; സംസ്ഥാനത്ത് 20ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോർട്ട്

ഇന്ത്യയിൽ മറ്റൊരു രാജ്യത്ത് നിന്ന് സെക്കന്റ് ഹാൻഡ് കാർ ഇറക്കുമതി ചെയ്യാൻ അനുമതിയില്ല. പുതിയ കാറുകൾ ഇറക്കുമതി ചെയ്യണമെങ്കിൽ 200 ശതമാനം തീരുവ നൽകണം. മറ്റൊരു രാജ്യത്ത് നിങ്ങൾ ഉപയോഗിക്കുന്ന കാറാണെങ്കിൽ, അത് രാജ്യത്തേക്ക് കൊണ്ടുവരാനും ചട്ടവും തീരുവയുമുണ്ട്.

ഇതെല്ലാം മറികടന്നാണ് ഈ റാക്കറ്റിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് വിവരം. ജപ്പാനുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന വൻകിട എസ്യുവികൾ ധാരാളമായി ഭൂട്ടാനിലുണ്ട്. ഇതിൽ ഭൂട്ടാൻ സൈന്യം ഉപയോഗിച്ച് ഉപേക്ഷിച്ചതടക്കം നൂറുകണക്കന് വാഹനങ്ങളാണ് ഇന്ത്യയിലേക്ക് എത്തിച്ചത്.

Read More: കൊന്ന് കഷ്ണങ്ങളാക്കി, അസ്ഥികൾ കത്തിച്ചു: ബിന്ദു വധക്കേസിൽ സെബാസ്റ്റ്യന്റെ നിർണായക മൊഴി

Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: