/indian-express-malayalam/media/media_files/2025/09/27/sebastian-new-2025-09-27-17-35-42.jpg)
സെബാസ്റ്റ്യൻ
Cherthala Women Missing Case: ആലപ്പുഴ: ചേർത്തല ബിന്ദു പത്മനാഭൻ വധക്കേസിൽ ചിത്രം തെളിയുന്നു. കേസിലെ പ്രതി സെബാസ്റ്റ്യനെ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. ബിന്ദുവിനെ കൊന്ന് വീടിന്റെ സമീപത്ത് കുഴിച്ചിടുകയും മാസങ്ങൾക്ക് ശേഷം അസ്ഥികൾ കത്തിക്കുകയും ചെയ്തതായും സെബാസ്റ്റ്യൻ മൊഴി നൽകിയതായാണ് പോലീസ് നൽകുന്ന വിവരം.
Read More:ചേർത്തല തിരോധാനക്കേസിൽ വഴിത്തിരിവ്; ബിന്ദു പത്മനാഭനെ കൊന്നെന്ന് സെബാസ്റ്റ്യന്റെ കുറ്റസമ്മതം
സെബാസ്റ്റ്യനെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ചതിന് പിന്നാലെയാണ് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയത്. 2006 മെയ് മാസത്തിലാണ് ബിന്ദുവിനെ കൊലപ്പെടുത്തിയത് എന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴിയെന്നാണ് വിവരം. സഹോദരന്റെ പരാതിയിലും 2006 മെയ് മുതൽ ബിന്ദുവിന്റെ കാണാനില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
ബിന്ദുവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാണ് പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ പലയിടത്തായി കുഴിച്ചിട്ടെന്നും, പിന്നീട് അഴുകി എന്ന് ഉറപ്പാക്കിയ ശേഷം എല്ലുകൾ ശേഖരിച്ച് കത്തിച്ചെന്നുമാണ് സെബാസ്റ്റിയന്റെ മൊഴിയെന്നുമാണ് റിപ്പോർട്ടുകൾ.
Read More: ചേർത്തലയിൽ സ്ത്രീകളുടെ തിരോധാനം; കാണാതായ ബിന്ദു കൊല്ലപ്പെട്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്
വീട്ടിലെ തെളിവെടുപ്പിന് ശേഷം വേമ്പനാട്ട് കായലിന്റെ തണ്ണീർമുക്കം ഭാഗത്തും തെളിവെടുപ്പിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. മൃതദേഹ ഭാഗങ്ങൾ ഇവിടെയും ഉപേക്ഷിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ജെയ്‌നമ്മ, തിരോധാനക്കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യൻ ചോദ്യം ചെയ്യലിനിടെ ബിന്ദുവിനെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തി എന്നാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. ബിന്ദു പത്മനാഭന്റെ തിരോധാനക്കേസ് കൊലപാതകക്കേസായി മാറ്റിക്കൊണ്ടുള്ള റിപ്പോർട്ടും ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകിയിരുന്നു.
Read More:ചേർത്തലയിലെ സ്ത്രീകളുടെ തിരോധാനം; സെബാസ്റ്റ്യന്റെ കാറിൽ നിന്ന് നിർണായക തെളിവുകൾ
വീട്ടുകാരുമായി അകന്നുകഴിയുന്ന ബിന്ദു പത്മനാഭന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകം എന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. ബിന്ദുവിന്റെ സ്വത്തുക്കൾ സെബാസ്റ്റിയനും കൂട്ടരും വ്യാജരേഖയുണ്ടാക്കി വിൽപന നടത്തുകയും ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.