/indian-express-malayalam/media/media_files/2025/08/07/sebastian-2025-08-07-07-49-47.jpg)
പോലീസ് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യൻ
Cherthala Women Missing Case:കോട്ടയം: ഏറ്റുമാനൂർ ജൈനമ്മ തിരോധനാക്കേസിൽ നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതി സെബാസ്റ്റ്യന്റെ കാറിൽ നിന്നും കത്തി, ചുറ്റിക, ഡീസൽ കന്നാസ്, പേഴ്സ് തുടങ്ങിയവ കണ്ടെത്തി. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് കേസിൽ നിർണായകമാകുന്ന തെളിവുകൾ ലഭിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നാണ് നിർണായക വസ്തുക്കൾ കണ്ടെടുത്തത്.
Also Read:ചേർത്തല തിരോധാന കേസുകൾ; സെബാസ്റ്റ്യനുമായി അടുപ്പമുള്ളവരെ വിശദമായി ചോദ്യം ചെയ്യും
പിടിച്ചെടുത്ത 20 ലിറ്റർ കന്നാസിൽ ഡീസൽ വാങ്ങിയിരുന്നതായി സെബാസ്റ്റ്യൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കണ്ടെടുത്ത വസ്തുക്കൾ കൊലപാതകത്തിന് ഉപയോഗിച്ചിരുന്നതാണോ എന്ന് സ്ഥിരീകരിക്കാനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസിൽ തുടക്കം മുതലേ സെബാസ്റ്റ്യൻ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു.
Also Read:സ്ത്രീകളുടെ തിരോധാനം; സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ റഡാര്‍ പരിശോധന; വിവിധ പോയിന്റുകളിൽ തിരച്ചിൽ
കഴിഞ്ഞ ഏഴു ദിവസമായി കോട്ടയം ക്രൈംബ്രാഞ്ച് സെബാസ്റ്റിയനെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ വീണ്ടും കസ്റ്റഡി അപേക്ഷ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് ഏഴു ദിവസം കൂടി സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു നൽകിയിട്ടുണ്ട്. ജൈനമ്മ തിരോധാനക്കേസിൽ സെബാസ്റ്റ്യപങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് പരിശ്രമിക്കുന്നത്.
അതേസമയം, സെബാസ്റ്റ്യനുമായി അടുപ്പമുള്ളവരുടെ വിശദമായ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം. കഴിഞ്ഞ ദിവസം സെബാസ്റ്റ്യൻറെ ഭാര്യയുടെ മൊഴി കോട്ടയം ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. വേണ്ടി വന്നാൽ ഇവരെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കും. സെബാസ്റ്റ്യൻറെ സുഹൃത്ത് റോസമ്മയുടെ വീട്ടിലും കോഴി ഫാമിലും അന്വേഷണ സംഘം കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു.
Also Read:ചേർത്തലയിൽ സ്ത്രീകളുടെ തിരോധാനം; ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും
സെബാസ്റ്റ്യൻറെ പള്ളിപ്പുറത്തെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് റോസമ്മയുടെ വീട്ടിലും പരിശോധന നടത്തുന്നത്. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് സെബാസ്റ്റ്യൻറെ വീട്ടിൽ നേരത്തെ പരിശോധന നടത്തിയിരുന്നു. റോസമ്മയുടെ വീടിൻറെ ഭാഗത്തും സിഗ്നൽ ലഭിച്ചിട്ടുണ്ട്. തുടർന്ന് റോസമ്മയുടെ വീടിൻറെ പരിസരവും കുഴിച്ച് പരിശോധിക്കാനാണ് തീരുമാനം.
Read More: സംസ്ഥാനത്ത് മഴ തുടരും;ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.