/indian-express-malayalam/media/media_files/MqyeeuX7gJcrWSYBbSfC.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശ്വാസകോശ കാൻസർ ബാധിതർക്ക് നൽകുന്ന കീമോതെറാപ്പി ഗുളികയുടെ പേരെഴുതിയ പാക്കറ്റിൽ, തലച്ചോർ കാൻസറിനുള്ള മരുന്ന് കമ്പനി വിതരണം ചെയ്തതിനെ തുടർന്ന് ഗുജറാത്തിലെ ഗ്ലോബല ഫാർമ എന്ന കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി ആര്‍സിസി. ആര്‍സിസി ജീവനക്കാരാണ് ആദ്യം പിഴവ് കണ്ടെത്തിയത്.
Also Read:വീട്ടമ്മയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ വീടിന് പിന്നിൽ; ദുരൂഹത
രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നതിന് മുമ്പേ പിഴവ് ശ്രദ്ധയിൽപ്പെട്ടതിനാൽ രോഗികൾക്ക് മരുന്ന് മാറി നൽകിയിട്ടില്ലെന്ന് ആർസിസി അറിയിച്ചു. രോഗികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആര്‍സിസി വ്യക്തമാക്കി. ഗ്ലോബല ഫാർമയിൽ നിന്ന് ഇനി മരുന്നുകൾ എടുക്കില്ലെന്ന് ആർസിസി തീരുമാനിച്ചിട്ടുണ്ട്. നിയമപരമായ നടപടികൾ ഡ്രഗ് കൺട്രോളറുടെ ഭാഗത്തുനിന്ന് ഉണ്ടാകും.
Also Read:ശബരിമല സ്വർണപ്പാളി വിവാദം; സമരം ശക്തമാക്കി കോൺഗ്രസും ബിജെപിയും
മരുന്ന് കമ്പനിയുടെ പാക്കിങ്ങിലെ പിഴവ് കാരണം തിരുവനന്തപുരം റീജിനൽ കാൻസർ സെന്ററിൽ ചികിത്സ തേടിയവർ ആശങ്കയിലായിരുന്നു. തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പി ഗുളികകൾ മാറി നൽകിയെന്ന തെറ്റായ വിവരമാണ് ആശങ്കയ്ക്ക് കാരണമായത്.
ഗുജറാത്തിലെ ഗ്ലോബെല ഫാർമ നിർമിച്ച ടെമൊസോളോമൈഡ്100 എന്ന ഗുളികയുടെ അഞ്ച് എണ്ണം വരുന്ന കുപ്പിയുടെ പാക്കിങ്ങിലാണ് പിഴവ് സംഭവിച്ചത്. ടെമൊസോളോമൈഡ്100 എന്ന പേരുള്ള ഗുളിക മാറിപ്പോയ സംഭവം ജീവനക്കാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആർസിസിയിൽ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Also Read:ആശുപത്രി കിടക്കയിൽ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്നു; സംഭവം തിരുവനന്തപുരത്ത്
വ്യാജ മരുന്നു വിറ്റതിനുള്ള വകുപ്പ് അനുസരിച്ച് ഗ്ലോബെല ഫാർമയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത സംസ്ഥാന ഡ്രഗ് കൺട്രോളർ ബാക്കി വന്ന ഗുളികകളും ആർസിസിയുടെ വിശദീകരണവും ഉൾപ്പെടെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
Read More:താമരശ്ശേരിയിൽ വെട്ടേറ്റ ഡോക്ടറുടെ ആരോഗ്യനില തൃപ്തികരം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.