/indian-express-malayalam/media/media_files/2025/10/10/shafi-parambil-2025-10-10-21-55-25.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം. പേരാമ്പ്ര സികെജി കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പു തർക്കവുമായി ബന്ധപ്പെട്ടു നടത്തിയ റാലികൾക്കിടെയാണ് സംഘർഷം ഉണ്ടായത്. പ്രതിഷേധാക്കാർക്കെതിരെ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
സംഘർഷത്തിൽ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റു. ലാത്തിച്ചാര്‍ജിനിടെ ഷാഫിയുടെ മുഖത്ത് പരിക്കേറ്റതായാണ് വിവരം. എംപിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും മറ്റു കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Also Read: സ്വർണപ്പാളി വിവാദം: പൂശിയത് പകുതി സ്വർണം; വാതില്‍പ്പാളിയിലും ക്രമക്കേടെന്ന് ഹൈക്കോടതി
പ്രവർത്തകരുടെ ആക്രമണത്തിൽ ഡിവൈഎസ്‌പി ഹരിപ്രസാദിനും പത്തോളം പൊലീസുകാർക്കും പരിക്കേറ്റതായി ടിവി ചാനലുകൾ റിപ്പോർട്ടു ചെയ്തു. കൈക്ക് പരിക്കേറ്റ ഡിവൈഎസ്‌പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വ്യാഴാഴ്ച സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഇന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിനു ശേഷം ഇന്ന് വീണ്ടും മാര്‍ച്ച് നടത്തുന്നതിനിടെ ഇരുകൂട്ടരും അഭിമുഖമായി എത്തിയതോടെയാണ് പൊലീസ് ഇടപെട്ടത്. അതേസമയം, ഷാപി പറമ്പിലിന് പരിക്കേറ്റതിൽ പ്രതിഷേധിച്ച് ബ്ലോക്ക് തലങ്ങളിൽ നാളെ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു. കോഴിക്കോട് നഗരത്തിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.