/indian-express-malayalam/media/media_files/2025/10/11/dixhith-2025-10-11-12-28-29.jpg)
ദീക്ഷിതും വൈഷ്ണവിയും
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈഷ്ണവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ചോദ്യം ചെയ്യലിൽ ദീക്ഷിത് കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Also Read: ശബരിമലയിൽനിന്ന് മോഷണം പോയ സ്വർണത്തിന്റെ അളവിൽ സംശയം; വ്യക്തത വരുത്താൻ വിജിലൻസ് നീക്കം
കഴിഞ്ഞ വ്യാഴാഴ്ചയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞ് മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദീക്ഷിത് എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വൈഷ്ണവി മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരണമെന്ന് കണ്ടെത്തിയതോടെയാണ് ദീക്ഷിതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വൈഷ്ണവിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന കാര്യം സമ്മതിച്ചത്.
Also Read: ഷാഫി പറമ്പിലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; ഇന്ന് സംസ്ഥാന വ്യാപക കോൺഗ്രസ് പ്രതിഷേധം
ഒന്നര വർഷം മുൻപായിരുന്നു ദീക്ഷിതും വൈഷ്ണവിയും തമ്മിലുള്ള വിവാഹം. കുറച്ചു ദിവസങ്ങളായി ഇരുവരും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us