/indian-express-malayalam/media/media_files/2025/10/11/sabarimala-2025-10-11-11-19-42.jpg)
ശബരിമല
പത്തനംതിട്ട: ശബരിമലയിൽനിന്ന് മോഷണം പോയ സ്വർണത്തിന്റെ അളവിൽ സംശയം രേഖപ്പെടുത്തി വിജിലൻസ്. സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനമാണ് സ്വർണം ഉരുക്കി കിട്ടിയത് 989 ഗ്രാം ആണെന്ന കണക്ക് നൽകിയത്. എന്നാൽ, ഇതിൽ കൂടുതൽ സ്വർണം ഉണ്ടായിരുന്നതായാണ് റിപ്പോർട്ടും മൊഴികളും അനുസരിച്ച് വിജിലൻസ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് വിജിലൻസ് ശ്രമം. കൂടുതൽ അന്വേഷണങ്ങൾക്കും പരിശോധനകൾക്കുമായി പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
ശബരിമല സ്വർണപാളി വിവാദത്തിൽ, ദേവസ്വം വിജിലന്‍സ് ഹാജരാക്കിയ രേഖകളും മൊഴികളും പരിശോധിച്ച് എത്ര അളവ് സ്വര്‍ണം മോഷണം പോയെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ദ്വാരപാകലക ശില്‍പത്തിനു പുറമേ വാതില്‍പ്പാളിയിലും സ്വര്‍ണം പൂശിയതില്‍ ക്രമക്കേട് നടന്നെന്ന് കോടതി കണ്ടെത്തി.
Also Read: ഷാഫി പറമ്പിലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; ഇന്ന് സംസ്ഥാന വ്യാപക കോൺഗ്രസ് പ്രതിഷേധം
ഹൈക്കോടതി ഉത്തരവിൻ്റെ പകർപ്പ് പുറത്തുവന്നു. 14 ഇനങ്ങളില്‍ നിന്ന് 989 ഗ്രാം സ്വർണം വേര്‍തിരിച്ചു. ഇതില്‍ പൂശാന്‍ ഉപയോഗിച്ചത് 404.8 ഗ്രാം സ്വര്‍ണം മാത്രമാണ്. പൂശിയതിൻ്റെ പ്രതിഫലമായി 109.243 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസിന് കൈമാറി. ഇതിനെല്ലാം പുറമെ 474.9 ഗ്രാം സ്വര്‍ണം ബാക്കി വന്നു. മിച്ചം വന്ന ഈ സ്വർണം അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചിരുന്നു. എന്നാൽ, ഈ സ്വര്‍ണം ദേവസ്വം ബോര്‍ഡിനെ തിരികെ ഏല്‍പിച്ചതായി കാണുന്നില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
Also Read: കോഴിക്കോട് യുഡിഎഫ് - സിപിഎം പ്രകടനങ്ങൾക്കിടെ സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്
അതിനിടെ, ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി.ശങ്കരൻ പമ്പയിൽ എത്തി. അദ്ദേഹം സന്നിധാനത്ത് എത്തി സ്ട്രോങ്ങ് റൂമിൽ പരിശോധന നടത്തും. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികൾ നാളെ പരിശോധിക്കും. തിങ്കളാഴ്ച ആറന്മുളയെത്തി ശബരിമലയിലെ പ്രധാന സ്ട്രോങ് റൂം പരിശോധിക്കും.
Also Read: സ്വർണപ്പാളി വിവാദം: പൂശിയത് പകുതി സ്വർണം; വാതില്‍പ്പാളിയിലും ക്രമക്കേടെന്ന് ഹൈക്കോടതി
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്ന് കേസ് രജിസ്റ്റർ ചെയ്യും. ദേവസ്വം കമ്മീഷണർ സുനിൽകുമാർ നൽകിയ പരാതിയിലാണ് കേസെടുക്കുക. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തോ പമ്പയിലോ ആണ് കേസെടുക്കുക. കവർച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന അടക്കമുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തും. ഉണ്ണികൃഷ്ണൻപോറ്റിയും സഹായികളും 9 ഉദ്യോഗസ്ഥരും പ്രതികളാകും.
Read More: എയിംസ് കോഴിക്കോട് വേണം, വയനാട് പുനരധിവാസത്തിന് ഗ്രാന്‍റ് അനുവദിക്കണം; പ്രധാനമന്ത്രിയോട് ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.