scorecardresearch

'മതനിരപേക്ഷ രാഷ്ട്രത്തെ മതരാഷ്ട്രമാക്കാനാണ് ആർഎസ്എസ് ശ്രമം'; സിഎഎ വിരുദ്ധ റാലിയിൽ മുഖ്യമന്ത്രി

ഹിറ്റ്ലർ നടപ്പാക്കിയ ആശയമാണ് ആർഎസ്എസ് ഇന്ത്യയിൽ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് പൗരത്വ ഭേദഗതിക്കെതിരായ റാലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിറ്റ്ലർ നടപ്പാക്കിയ ആശയമാണ് ആർഎസ്എസ് ഇന്ത്യയിൽ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് പൗരത്വ ഭേദഗതിക്കെതിരായ റാലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
WebDesk
New Update
Pinarayi vijayan | CPIM | bjp

മുഖ്യമന്ത്രി പിണറായി വിജയൻ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ബഹുജന പ്രതിഷേധ റാലി കാസർഗോഡ് കാഞ്ഞങ്ങാട് ഉദ്‌ഘാടനം ചെയ്യുന്നു. (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

കാസർഗോഡ്: ഹിറ്റ്ലർ നടപ്പാക്കിയ ആശയമാണ് ആർഎസ്എസ് ഇന്ത്യയിൽ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് പൗരത്വ ഭേദഗതിക്കെതിരായ റാലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഹിറ്റ്ലറുടെ രീതിയെ ലോകമാകെ അപലപിച്ചു. ആ സമയം ഹിറ്റ്ലറുടെ ചെയ്തികളെ അംഗീകരിച്ച് അതാണ് ശരിയെന്ന് വാഴ്ത്തിയ കൂട്ടരാണ് ആർഎസ്എസ്," എന്നും മുഖ്യമന്ത്രി വിമർശിച്ചു.

Advertisment

"അവർ ആ ഘട്ടത്തിൽ പ്രഖ്യാപിച്ചത്, രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നം എങ്ങനെ പരിഹരിക്കും എന്നതിന് ഹിറ്റ്ലർ കാണിച്ചിരുന്ന മാതൃകയാണ് അംഗീകരിക്കേണ്ടത് എന്ന നിലപാടാണ്. ഹിറ്റ്ലറുടെ ആശയം പൂണ്ണമായും സ്വാംശീകരിച്ചാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. ഇന്ത്യയെ ഒരു മതാധിഷ്ടിത രാഷ്ട്രമാക്കണമെന്നാണ് ആർഎസ്എസ് നിലപാട്. തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് എന്തും ചെയ്യുക എന്ന നിലപാടാണ് കേന്ദ്ര ഭരണാധികാരികൾ സ്വീകരിച്ചിട്ടുള്ളത്," മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വർഗീയ വിഭജന നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ട്. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നത് ഇടതുപക്ഷത്തിൻ്റെ ഉറപ്പാണ്.

Posted by Pinarayi Vijayan on Saturday, March 23, 2024

"മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് തന്നെ അതിനുള്ള ഉദാഹരണമാണ്. മതത്തിൻ്റെ പേരിൽ ആളുകളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പരിഷ്കൃത സമൂഹത്തിന് മതാടിസ്ഥാനത്തിലുള്ള പൗരത്വം അംഗീകരിക്കാൻ കഴിയില്ല. അതിനെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സിഎഎ മനുഷ്യത്വ വിരുദ്ധമാണ്. മൗലികാവകാശത്തെ ഹനിക്കുന്ന നിയമമാണത്. പൗരത്വ നിയമ ഭേദഗതി കേരളം അംഗീകരിക്കില്ലെന്നും നടപ്പാക്കില്ലെന്നും ആവർത്തിച്ചു പ്രഖ്യാപിക്കുകയാണ്," മുഖ്യമന്ത്രി പറഞ്ഞു

Advertisment
പൗരത്വ ഭേദഗതി നിയമം: ബഹുജന പ്രതിഷേധ റാലി കാസർഗോഡ് കാഞ്ഞങ്ങാട് ഉദ്‌ഘാടനം

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ബഹുജന പ്രതിഷേധ റാലി കാസർഗോഡ് കാഞ്ഞങ്ങാട് ഉദ്‌ഘാടനം ചെയ്യുന്നു.

Posted by Pinarayi Vijayan on Saturday, March 23, 2024

"കേന്ദ്ര സർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയാണ്. ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി സർക്കാരാണ് കേന്ദ്രത്തിൽ നിലവിലുള്ളത്. കേന്ദ്ര സർക്കാർ മതനിരപേക്ഷത അംഗീകരിക്കുന്നില്ല. മതനിരപേക്ഷ രാഷ്ട്രത്തെ ആർഎസ്എസ് മതരാഷ്ട്രം ആക്കാൻ ശ്രമിക്കുകയാണ്. സിഎഎ ആരും സാധാരണ ഗതിയിൽ അംഗീകരിക്കുന്നതല്ല. കേരളത്തിൽ മാത്രമല്ല ഇതിനെതിരെ പ്രതിഷേധം നടന്നത്. ഇത് ലോകം ആകെ തള്ളി പറഞ്ഞിട്ടുള്ളതാണ്," പിണറായി വിജയൻ പറഞ്ഞു.

Read More:

Citizenship Amendment Act Pinarayi Vijayan Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: