/indian-express-malayalam/media/media_files/ny16VteNH4r08R27msOg.jpg)
മഹാപ്രളയത്തിന്റെ ഘട്ടത്തിലടക്കം കേരളത്തോട് ബിജെപി ചെയ്തത് എന്താണെന്ന് ഈ നാട് മറക്കില്ലെന്നും മുഖ്യമന്ത്രി
കോഴിക്കോട്: സംസ്ഥാനം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ ഒരു കൈത്താങ്ങ് പോലും നൽകാത്തവരാണ് കേരളത്തെ വികസിപ്പിക്കുമെന്ന് പറയുന്നതെന്ന് പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ പ്രധാനമന്ത്രി പറഞ്ഞത് കേരളത്തെ വലിയ രീതിയിൽ വികസിപ്പിക്കുമെന്നാണ്. ഇത് ഒരു തരത്തിലും വിശ്വസിക്കാൻ കഴിയാത്ത ഒന്നാണെന്നും 2016 ന് ശേഷം കേരളത്തിന് എന്ത് സഹായമാണ് കേന്ദ്രം അനുവദിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിച്ചുകൊണ്ട് പിണറായി വിജയൻ പറഞ്ഞു.
മഹാപ്രളയത്തിന്റെ ഘട്ടത്തിലടക്കം കേരളത്തോട് ബിജെപി ചെയ്തത് എന്താണെന്ന് ഈ നാട് മറക്കില്ല. കേരളത്തിന് ഒരു കൈത്താങ്ങ് പോലും ആ ഘട്ടത്തിൽ കേന്ദ്രം നൽകിയില്ല. സംസ്ഥാനത്തിന്റെ അവകാശമായി പ്രത്യേക സഹായവും പ്രത്യേക പാക്കേജും വികസന പദ്ധതികളും എയിംസ് അടക്കമുള്ള ആവശ്യങ്ങളും പല തവണ ആവശ്യപ്പെട്ടിട്ടും അത് ചെവിക്കൊള്ളാൻ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും തയ്യാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇത്തവണത്തെ ലോക്സഭാ തിരഞ്ഞടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമാണ്. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കാനുള്ള അവസരമാണിത്. രാജ്യത്തിന് വലിയ ആപത്ത് സംഭവിക്കാൻ പോകുന്നു എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടെന്നും അതിനെ അടിസ്ഥാനപ്പെടുത്തി തന്നെ ജനങ്ങൾ തിരഞ്ഞെടുപ്പിനെ കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read More
- മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ രാത്രി മുഴുവൻ ചോദ്യം ചെയ്ത് ഇ.ഡി
- തൃശൂരിൽ മുരളീധരൻ മൂന്നാമതാകും: പത്മജ വേണുഗോപാൽ
- 'കാലഹരണപ്പെട്ട നേതാവ്, സംസ്ക്കാരമില്ലാത്തവർക്ക് മറുപടിയുമില്ല'; ഹസനെതിരെ തിരിച്ചടിച്ച് അനിൽ ആന്റണി
- അബ്ദുൽ റഹീമിൻ്റെ മോചനത്തിനായുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യൻ എംബസി
- 'അനിൽ ആന്റണി യൂദാസിന്റെ പുതിയ അവതാരം'; ജയിച്ചാൽ കാക്ക മലർന്നു പറക്കുമെന്ന് എം എം ഹസൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.