/indian-express-malayalam/media/media_files/sTllQyG4frouUQvdExZT.jpg)
(ഫൊട്ടോ-Anil k Antony-Fb)
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയും കോൺഗ്രസും തമ്മിലുള്ള വാക്പോര് മുറുകുന്നു. അനിൽ ആന്റണിയെ യൂദാസിന്റെ പുതിയ അവതാരമെന്നും പിതൃനിന്ദ നടത്തിയ വ്യക്തിയെന്നുമുള്ള ആക്ഷേപത്തിന് എംഎം ഹസനെ കാലഹരണപ്പെട്ട നേതാവെന്ന് വിളിച്ചുകൊണ്ടാണ് അനിൽ ആന്റണി മറുപടി നൽകിയിരിക്കുന്നത്.
കാലഹരണപ്പെട്ട നേതാവ് എന്ന് താൻ പണ്ടേ പറഞ്ഞത് ഹസനെ പോലെയുള്ള കോൺഗ്രസിലെ നേതാക്കളെ ഉദ്ദേശിച്ചാണെന്നും 80 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും ഹസനാണ് കെപിസിസിയുടെ വർക്കിങ് പ്രസിഡന്‍റെന്നും അനില്‍ കെ ആന്‍റണി പരിഹസിച്ചു. ഹസൻ തനിക്കെതിരായി നടത്തിയത് സംസ്കാരമില്ലാത്ത പരാമർശങ്ങളാണെന്നും അതിനൊന്നും മറുപടിയില്ലെന്നും അനില്‍ ആന്‍റണി വ്യക്ചമാക്കി.
തനിക്കെതിരായി ദല്ലാൾ നന്ദകുമാർ വെളിപ്പെടുത്തിയ കോഴ ആരോപണത്തിൽ വ്യക്തിഹത്യ ചെയ്യുന്നവരെ വെറുതെ വിടാൻ പോകുന്നില്ലെന്നായിരുന്നു അനിൽ ആന്റണി പ്രതികരണം. ഇക്കാര്യത്തിൽ നിയമപരമായ നടപടിയുണ്ടാവും. അത് എങ്ങിനെയാണെന്ന് കാത്തിരുന്ന് കാണാമെന്നും കർമ്മം പോലെ കാര്യങ്ങൾ വന്നോളുമെന്നും അനില്‍ പറഞ്ഞു. പ്രകാശ് ജാവദേക്കറേയും ദല്ലാൾ നന്ദകുമാർ കബളിപ്പിച്ചുണ്ടാകും. എന്നാൽ ഇക്കാര്യത്തിൽ ജാവദേക്കറുമായി സംസാരിക്കാൻ അവസരം ഒത്തുകിട്ടിയില്ലെന്നും അനില്‍ കെ ആന്‍റണി കൂട്ടിച്ചേർത്തു.
അനിൽ കെ ആന്റണിക്കെതിരെ കടുത്ത ഭാഷയിലെ വിമർശനങ്ങളാണ് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ കഴിഞ്ഞ ദിവസം നടത്തിയത്. അനിൽ ആന്റണി യൂദാസിന്റെ പുതിയ അവതാരമാണെന്നും പിതൃനിന്ദ നടത്തിയ വ്യക്തിയാണെന്നും ഹസൻ തുറന്നടിച്ചു. കഴിഞ്ഞ ദിവസം അനിലിനെതിരായ നിലപാടുമായി പിതാവും കോൺഗ്രസ് നേതാവുമായ എ.കെ ആന്റണി തന്നെ രംഗത്തെത്തിയതോടെയാണ് കോൺഗ്രസും അനിലിനെതിരെ വിമർശനങ്ങൾ കടുപ്പിച്ചത്.
Read More:
- നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി
- കെ. ബാബു എംഎൽഎയായി തുടരും; സ്വരാജിന്റെ ഹർജി തള്ളി ഹൈക്കോടതി
- സിദ്ധാർത്ഥന്റെ മരണം; സിബിഐക്ക് പിന്നാലെ മനുഷ്യാവകാശ കമ്മീഷനും പൂക്കോട്ടേക്ക്
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.