scorecardresearch

തൃശൂരിൽ മുരളീധരൻ മൂന്നാമതാകും: പത്മജ വേണുഗോപാൽ

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്

author-image
WebDesk
New Update
news

പത്മജ വേണുഗോപാൽ

തൃശൂർ: കെ.മുരളീധരൻ തൃശൂരിൽ മൂന്നാമതാകുമെന്ന് പത്മജ വേണുഗോപാൽ. തൃശൂരിൽ ബിജെപിയും എൽഡിഎഫും തമ്മിലാണ് മത്സരം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടാകുമെന്ന് പത്മജ മനോരമ ന്യൂസിനോടു പറഞ്ഞു. ഷാനിമോളും ബിന്ദുകൃഷ്ണയും താനുമൊക്കെ ജയിക്കാത്തതിന് പിന്നിൽ സ്വന്തം പാർട്ടിക്കാരാണെന്നും പത്മജ കുറ്റപ്പെടുത്തി. കെ.കരുണാകരന്റെ ആത്മാവിന്റെ പേരു പറഞ്ഞ് ആരും തന്നെ കുറ്റപ്പെടുത്താൻ വരേണ്ടെന്നും അവർ പറഞ്ഞു.

Advertisment

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് പദ്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവദേക്കറുടെ വീട്ടിൽ വച്ച് നടത്തിയ ചര്‍ച്ചകൾക്ക് ശേഷമാണ് പദ്മജ ബിജെപി ഓഫീസിലെത്തിയത്. 

രാജ്യസഭാ സീറ്റ് നിഷേധിച്ചതടക്കമുള്ള പാർട്ടിയിൽ നിന്നുള്ള അവഗണനയും കെ.കരുണാകരന്റെ സ്മാരകം നിർമ്മിക്കുന്നതിൽ പാർട്ടി നേതൃത്വം പുലർത്തുന്ന നിസംഗതയുമാണ് പാർട്ടി വിടാനുള്ള കാരണങ്ങളായി പത്മജ ഉയർത്തിക്കാട്ടിയത്. 

Read More

Advertisment
Lok Sabha Election 2024 Padmaja Venugopal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: