scorecardresearch

മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ രാത്രി മുഴുവൻ ചോദ്യം ചെയ്ത് ഇ.ഡി

കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസറായ സുരേഷ് കുമാർ, മറ്റ് രണ്ട് ഉദ്യോഗസ്ഥരായ അഞ്ചു, ചന്ദ്രശേഖരൻ എന്നിവരെയാണ് ഇ.ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തത്

കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസറായ സുരേഷ് കുമാർ, മറ്റ് രണ്ട് ഉദ്യോഗസ്ഥരായ അഞ്ചു, ചന്ദ്രശേഖരൻ എന്നിവരെയാണ് ഇ.ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തത്

author-image
WebDesk
New Update
veena vijayan| kerala| വീണ വിജയന്‍

ഫയൽ ചിത്രം

തിരുവനന്തപുരം: വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് സാമ്പത്തിക അഴിമതി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് ഇ.ഡി. സിഎംആർഎല്ലിന്റെ 3 പ്രധാന ഉദ്യോഗസ്ഥരെയാണ് ഇന്നലെ രാത്രി മുഴുവനും കേന്ദ്ര ഏജൻസി ചോദ്യം ചെയ്യലിന് വിധേയരാക്കിയത്. കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസറായ സുരേഷ് കുമാർ, മറ്റ് രണ്ട് ഉദ്യോഗസ്ഥരായ അഞ്ചു, ചന്ദ്രശേഖരൻ എന്നിവരെയാണ് ഇ.ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തത്. 

Advertisment

ഇന്നലെ രാവിലെ പത്ത് മണിയോടെ കൊച്ചി ഇഡി ഓഫീസില്‍ ഹാജരായ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഉച്ചയോടെയാണ് ആരംഭിച്ചത്. ചോദ്യം ചെയ്യല്‍ രാത്രിയ‍ോടെ പൂർത്തിയാകുമെന്ന് കരുതിയിരുന്നെങ്കിലും രാത്രി വൈകിയും ചോദ്യം ചെയ്യൽ തുടർന്നു. ഇന്നും ചോദ്യം ചെയ്യൽ തുടരും. അതേ സമയം ഇ.ഡി വിളിപ്പിച്ചിരുന്നെങ്കിലും സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത ഇന്നലെ ഹാജരായില്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹാജരാകാതിരുന്നതെന്നാണ് വിവരം. 

മുഖ്യമന്ത്രിയുടെ മകൾ  വീണ വിജയന്റെ ഉടമസ്ഥതയിലുള്ള  എക്സാലോജിക് കമ്പനിക്ക് ചെയ്യാത്ത സേവനത്തിന്റെ പേരിൽ  ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎൽ നൽകിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്നാണ് ഇ‍ഡി പ്രധാനമായും പരിശോധിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ അടക്കമുളളവരെക്കൂടി വിളിച്ചുവരുത്താനുളള നീക്കമാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം.

Read More

Advertisment

Veena vijayan Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: