scorecardresearch

പന്തീരാങ്കാവ് കേസ്; ഇന്ത്യയിലെത്തിയ രാഹുലിനെ പിടികൂടിയശേഷം വിട്ടയച്ച് ഡൽഹി പൊലീസ്

കേരള പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് ഡൽഹി പൊലീസ് രാഹുലിനെ പിടികൂടിയത്

കേരള പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് ഡൽഹി പൊലീസ് രാഹുലിനെ പിടികൂടിയത്

author-image
WebDesk
New Update
Pantheerankavu Domestic violence case

ചിത്രം: ഫയൽ

ഡൽഹി: ഏറെ ചർച്ചചെയ്യപ്പെട്ട പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ ഇന്ത്യയിലെത്തി. ജർമനിയിലായിരുന്ന രാഹുൽ കോടതിയിൽ ഹാജരാകുന്നതിനു വേണ്ടിയാണ് നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നത്. ഇയാളെ കേരള പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം ഡൽഹി പൊലീസ് പിടികൂടുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

Advertisment

കേരള പൊലീസിന്റെ നിർദേശ പ്രകാരമാണ് രാഹുലിനെ വിട്ടയച്ചത്. കേസിൽ രാഹുലിനെ അറസ്റ്റു ചെയ്യരുതെന്ന് കോടതിയുടെ നിർദേശം നിലവിലുണ്ട്. കൊലപാതകശ്രമം, ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ. കേസിന് പിന്നാലെ വിദേശത്തേക്ക് കടന്ന രാഹുൽ, ഓ​ഗസ്റ്റ് 14ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

സ്ത്രീധന പീഡനവും ദേഹോപദ്രവവുമടക്കം ആരോപിച്ച് രാഹുലിന്റെ ഭാര്യയും കുടുംബവുമാണ് പൊലീസിൽ പരാതി നൽകിയത്. വിവാഹം നടന്ന് ദിവസങ്ങൾക്കുള്ളിലായിരുന്നു യുവതി പരാതിയുമായെത്തിയത്. അന്വേഷണസംഘത്തിന് മുന്നിലും മാധ്യമങ്ങൾക്ക് മുമ്പിലും ഭർത്താവിൽ നിന്ന് കൊടിയ പീഡനം നേരിട്ടെന്നു പറഞ്ഞ യുവതി ദിവസങ്ങൾക്കുള്ളിൽ നാടകീയമായി മൊഴി മാറ്റുകയായിരുന്നു.

വീഡിയോയിലൂടെ മൊഴിമാറ്റിപ്പറഞ്ഞ യുവതി, ബന്ധുക്കളുടെ ആത്മഹത്യാഭീഷണി മൂലമാണ് നുണ പറയേണ്ടി വന്നതെന്ന് വെളിപ്പെടുത്തി. യുവതിയുടെ മൊഴിമാറ്റത്തിന് പിന്നാലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയെ സമീപിച്ചതും കേസിലെ നാടകീയത വർദ്ധിപ്പിച്ചു. പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. 

Read More

Advertisment
Domestic Violence Delhi Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: