scorecardresearch

പനയമ്പാടം അപകടം; ഗതാഗതമന്ത്രി ഇന്ന് വിദ്യാർഥിനികളുടെ വീടുകൾ സന്ദർശിക്കും; സംയുക്ത സുരക്ഷാ പരിശോധന

പനയംപാടത്ത് ലോറി ഇടിച്ചുകയറി നാലു സ്‌കൂൾ വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ സംയുക്ത സുരക്ഷാ പരിശോധന നടത്തി ആക്ഷൻ പ്ലാൻ തയ്യാറാക്കും

പനയംപാടത്ത് ലോറി ഇടിച്ചുകയറി നാലു സ്‌കൂൾ വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ സംയുക്ത സുരക്ഷാ പരിശോധന നടത്തി ആക്ഷൻ പ്ലാൻ തയ്യാറാക്കും

author-image
WebDesk
New Update
Lorry Accident, Palakkad Accident

ചിത്രം: സ്ക്രീൻഗ്രാബ്

പാലക്കാട്: സിമൻറ് ലോറി ഇടിച്ചുകയറി നാലു സ്‌കൂൾ വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ കല്ലടിക്കോട് പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന നടത്തും. ജില്ലാ പൊലീസ് മേധാവി, ആർ ടി ഒ, പൊതുമരാമത്ത് ദേശീയ പാതാവിഭാഗം ഉദ്യോഗസ്ഥരുടെ സംഘമാണ് സുരക്ഷാ പരിശോധന നടത്തി ആക്ഷൻ പ്ലാൻ തയ്യാറാക്കുക.

Advertisment

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥിനികളുടെ വീടുകൾ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാ൪ ഇന്ന് സന്ദർശിക്കും. രാവിലെ 11 ഓടെ അപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷമായിരിക്കും മന്ത്രി വീടുകൾ സന്ദർശിക്കുക. അപകടവുമായി ബന്ധപ്പെട്ട് ഡിവൈഎസ്‌പി തലത്തിൽ അന്വേഷണം നടന്നുവരികയാണ്. 

കഴിഞ്ഞ ദിവസം വൈകിട്ടാണ് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി നാല് വിദ്യാർഥിനികളുടെ ജീവനെടുത്ത അപകടം സഭവിച്ചത്. അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ അയിഷ, പിലാതൊടി വീട്ടിൽ അബ്ദുൾ റഫീക്ക്,-സജീന ദമ്പതികളിടെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലാം- ഫരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൽ എന്നിവരാണ് മരിച്ചത്. 

വൈകിട്ട് പരീക്ഷ കഴിഞ്ഞ് എട്ടാം ക്ലാസ് വിദ്യാർഥിനികൾ വീട്ടിലേക്കു മടങ്ങാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു ദാരുണമായ അപകടം. നിയന്ത്രണം വിട്ട ലോറി വിദ്യാഥിനികളുടെ നേരെ പാഞ്ഞുകയറുകയായിരുന്നു. അതേസമയം, അപകടത്തിന് ഇടയാക്കിയ രണ്ടു ലോറികളുടെ ഡ്രൈവര്‍മാരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. വഴിക്കടവ് സ്വദേശി പ്രജീഷും കാസര്‍കോട് സ്വദേശി മഹീന്ദ്രപ്രസാദുമാണ് റിമാന്‍ഡിലായത്.

Read More

Advertisment
Palakkad Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: