/indian-express-malayalam/media/media_files/2024/11/30/ygQDGuYbfC3qFu56iEqE.jpg)
കല്ലടിക്കോട് അപകടത്തിന് കാരണം മറ്റൊരു ലോറിയെന്ന് ആർടിഒ
പാലക്കാടേക്ക് പോവുകയായിരുന്ന ലോറിയാണ് സിമൻറ് കയറ്റി വരുകയായിരുന്ന ലോറിയിൽ ഇടിച്ചത്. സിമന്റുമായി വന്ന ലോറിയിൽ ഇടിച്ച് അപകടമുണ്ടാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്ന സമാനമായ മൊഴിയാണ് ദൃക്‌സാക്ഷികളും നൽകിയിരുന്നത്. സൈഡ് കൊടുത്തപ്പോൾ ഇടിച്ചതാണോയെന്ന കാര്യത്തിൽ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. സംഭവത്തിൽ സിമൻറ് കയറ്റിയ ലോറിയിൽ ഇടിച്ച ലോറിയിലെ ഡ്രൈവറെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിമൻറ് കയറ്റിയ ലോറിയിൽ മറ്റൊരു ലോറി ഇടിച്ചിരുന്നതായി വ്യക്തമായത്.
അതേസമയം,പാലക്കാട് കല്ലടിക്കോട് നാലു വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ സിമൻറ് കയറ്റിയ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കാസർകോട് സ്വദേശികളായ ലോറിയുടെ ഡ്രൈവർ മഹേന്ദ്ര പ്രസാദ്, ക്ലീനർ വർഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തിൽ വർഗീസിൻറെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡിൽ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ഇരുവരുടെയും രക്ത സാമ്പിളുകൾ ഉൾപ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവർ മദ്യപിച്ചിരുന്നോയെന്നും ഉൾപ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ, അപകടം നടന്ന സ്ഥലത്ത് പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തി. വാഹനത്തിലുള്ള ലോഡിൻറെ ഭാരം കൃത്യമായിരുന്നു. മുമ്പ് ഇവിടെ അപകടം നടന്നതിനാൽ ഐഐടി പഠന റിപ്പോർട്ട് വാങ്ങിയിരുന്നു. ഇക്കാര്യം ചർച്ച ചെയ്ത് പനയമ്പാടത്തെ അപകടമേഖലയിലെ പ്രശ്‌നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ദൗർഭാഗ്യകരമായ അപകടമുണ്ടായത്.
താത്കാലികമായി ഇവിടത്തെ ട്രാഫിക് നിയന്ത്രിക്കാനുള്ള നടപടിയുണ്ടാകും. മറ്റൊരു വാഹനത്തിൽ ലോറി തട്ടിയാണോ നിയന്ത്രണം വിട്ടതെന്ന കാര്യം ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെന്നും അപകട കാരണം വ്യക്തമായിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിത്. ലോഡ് ചെക്ക് ചെയ്തപ്പോൾ അതെല്ലാം ശരിയാണ്. ഓവർ ലോഡ് ഇല്ല. ടയറുകൾക്കും പ്രശ്‌നമില്ല. അധികം പഴക്കമില്ലാത്ത വണ്ടിയാണ്.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കണമെന്നും അപകടത്തിന് അമിത വേഗത കാരണമായോ എന്ന കാര്യം ഉൾപ്പെടെ അന്വേഷിക്കുമെന്നും പാലക്കാടിൻറെ ചുമതലയുള്ള മലപ്പുറം എസ്പി വിശ്വനാഥ് പറഞ്ഞു. മറ്റൊരു വാഹനം വന്നപ്പോൾ സൈഡ് കൊടുത്തപ്പോൾ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. പ്രതിഷേധം അവസാനിച്ചശേഷം നാളെ മുതൽ വിശദമായ അന്വേഷണം നടത്തുമെന്നും എസ്പി പറഞ്ഞു. ഇതിനിടെ, അപകടത്തിൽ മരിച്ച നാല് വിദ്യാർത്ഥിനികളുടെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Read More
- വിദ്യാർഥിനികളുടെ ദേഹത്തേക്ക് ലോറി മറിഞ്ഞു; നാല് കുട്ടികൾക്ക് ദാരുണാന്ത്യം
- അപകടക്കെണിയായി കല്ലടിക്കോട് ദേശീയ പാത; രണ്ട് മാസത്തിനിടെ പൊലിഞ്ഞത് ഒൻപത് ജീവനുകൾ
- വിദ്യാർഥിനികളുടെ ദേഹത്തേക്ക് ലോറി മറിഞ്ഞു; നാല് കുട്ടികൾക്ക് ദാരുണാന്ത്യം
- സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ റെഡ് അലർട്ട്
- അന്തിമവാദം തുറന്ന കോടതിയിൽ വേണം; നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി അതിജീവിത
- ഹേമ കമ്മിറ്റി ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ; മൊഴിയിൽ കൃത്രിമം ആരോപിച്ച് മറ്റൊരു നടികൂടി രംഗത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.