/indian-express-malayalam/media/media_files/2024/12/12/OkA0nIcy5J0JkGVo9yOm.jpg)
അപകടക്കെണിയായി കല്ലടിക്കോട് ദേശീയ പാത
പാലക്കാട്: കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ കരിമ്പ കല്ലടിക്കോട് പാതയിൽ അപകമുണ്ടാകുന്നത് ഇത് ആദ്യമായല്ല. അക്ഷരാർഥത്തിൽ കൊലക്കളമാണ് കല്ലടിക്കോട് പാത. വർഷങ്ങളായി നിരവധി ജീവനുകളാണ് ഈ പാതയിലെ അപകടങ്ങൾ കവർന്നത്. ദേശീയപാത നിർമാണത്തിലെ അപാകതയാണ് ഇത്തരത്തിൽ തുടർച്ചയായി അപകടങ്ങൾക്ക് കാരണമെന്ന് നേരത്തേത്തന്നെ പ്രദേശവാസികൾ ആരോപിച്ചിരുന്നതാണ്. ഇന്ന് നാലു വിദ്യാർഥിനികളുടെ ജീവൻ കൂടി കല്ലടിക്കോട് കവർന്നതോടെ ജനരോഷവും അതിശക്തമാവുകയാണ്.
ചെറിയ മഴ പെയ്താൽ പോലും വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടമുണ്ടാകുന്നത് തുടർക്കഥയാണ്. 2022 ജൂലൈ വരെ 55 അപകടങ്ങളാണ് ഈ പാതയിലുണ്ടായത്. ഇത് നിയമസഭയിൽ സബ്മിഷനായി ഉയരുകയും ചെയ്തിരുന്നു. രണ്ടു മാസങ്ങൾക്ക് മുൻപ് ഒക്ടോബർ 22ന് രാത്രിയാണ് അഞ്ചു യുവാക്കളുടെ ജീവൻ ഈ പാത കവർന്നത്. റോഡ് നവീകരിച്ചതിനു ശേഷവും അപകടം തുടരുകയാണ്. അധികൃതരുടെ വീഴ്ച ആരോപിച്ച് ജനങ്ങൾ ദേശീയപാത ഉപരോധിച്ചാണ് പ്രതിഷേധിക്കുന്നത്.
കല്ലടിക്കോട് അയ്യപ്പൻകാവിനുസമീപം വാഹനാപകടത്തിലാണ് കാർ യാത്രക്കാരായ അഞ്ച് പേർ കൊല്ലപ്പെട്ടത്. ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോങ്ങാട് മണ്ണാന്തറ സ്വദേശികളായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്. കോങ്ങാട് കീഴ്മുറി മണ്ണാന്തറ വിജേഷ് (35), തോട്ടത്തിൽ വീട്ടിൽ ടി വി വിഷ്ണു (28), വീണ്ടുപ്പാറ രമേഷ് (31), മണിക്കശ്ശേരി മുഹമ്മദ് അഫ്‌സൽ(17) തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് അന്നു മരിച്ചത്.
യുവാക്കൾ വാടകയ്‌ക്കെടുത്ത കാറിൽ മണ്ണാർക്കാട്ടേയ്ക്കുപോകവേ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ മറ്റൊരുവാഹനത്തെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ടു ലോറിയിൽ ഇടിച്ചത്. പ്രദേശവാസികളും പൊലീസുമെത്തി കാർ വെട്ടിപ്പൊളിച്ചായിരുന്നു അന്ന് അഞ്ചുപേരെയും പുറത്തെടുത്തത്. നാലുപേർ അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഒരാൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
ഇന്ന് കരിമ്പ സ്‌കൂളിൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇർഫാന, മിദ, റിദ, ആയിഷ എന്നിവർക്ക് ജീവൻ നഷ്ടമായത്. മറ്റൊരു വാഹനത്തിൽ തട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ടു റോഡരുകിലൂടെ നടന്നുപോവുകയായിരുന്നു വിദ്യാർഥിനികൾക്ക് മേൽ മറിഞ്ഞത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിറയെ സിമിന്റുമായി എത്തിയ ലോറി ഉയർത്തി വിദ്യാർഥിനികളെ പുറത്തെടുക്കാനായത്.
Read More
- വിദ്യാർഥിനികളുടെ ദേഹത്തേക്ക് ലോറി മറിഞ്ഞു; നാല് കുട്ടികൾക്ക് ദാരുണാന്ത്യം
- സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ റെഡ് അലർട്ട്
- അന്തിമവാദം തുറന്ന കോടതിയിൽ വേണം; നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി അതിജീവിത
- ഹേമ കമ്മിറ്റി ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ; മൊഴിയിൽ കൃത്രിമം ആരോപിച്ച് മറ്റൊരു നടികൂടി രംഗത്ത്
- പുരുഷന്മാർക്കും അന്തസ്സുണ്ട്; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us