/indian-express-malayalam/media/media_files/2024/12/12/PcDrosC6eGTZ6e6v0uQC.jpg)
സ്‌കൂൾ ബസിലേക്ക് ലോറി ഇടിച്ചുകയറി വൻ അപകടം
പാലക്കാട്:പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് വിദ്യാർത്ഥികൾക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. സ്‌കൂൾ വിട്ടു വന്ന കുട്ടികൾക്ക് മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിൽ നാല് കുട്ടികൾ മരിച്ചു. കരിമ്പ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇർഫാന, ആയിഷ, മിത, റിദ എന്നിവരാണ് മരിച്ചത്. ഓടി മാറിയതിനാൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിനി രക്ഷപ്പെട്ടു.
വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.മഴയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് സൂചന. ലോറിയുടെ മുൻഭാഗം തകർന്ന നിലയിലാണ്. സിമന്റ് കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
അപകടം നടന്നയുടൻ നാട്ടുകാർ വിദ്യാർഥികളെ ആശുപത്രിയിൽ എത്തിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. രണ്ട് മണിക്കുറോളം സമയം എടുത്താണ് ലോറി പൂർണ്ണമായി ഉയർത്തിയത്. പ്രദേശം സ്ഥിരം അപകടമേഖയാണെന്ന് നാട്ടുകാർ പറയുന്നു.
പാലക്കാട് പനയം പാടത്ത് നിയന്ത്രണം വിട്ട ലോറി കുട്ടികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറി #accident#palakkad#news#newsupdates#keralanewspic.twitter.com/52DMw4hXv7
— IE malayalam (@IeMalayalam) December 12, 2024
അപകടത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലും ഇതേ സ്ഥലത്തുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു.
Read More
- സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ റെഡ് അലർട്ട്
- അന്തിമവാദം തുറന്ന കോടതിയിൽ വേണം; നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി അതിജീവിത
- ഹേമ കമ്മിറ്റി ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ; മൊഴിയിൽ കൃത്രിമം ആരോപിച്ച് മറ്റൊരു നടികൂടി രംഗത്ത്
- പുരുഷന്മാർക്കും അന്തസ്സുണ്ട്; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
- തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരളത്തിൽ; മുല്ലപ്പെരിയാർ തർക്കത്തിൽ പിണറായിയുമായി ഇന്ന് ചർച്ച
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.