/indian-express-malayalam/media/media_files/2024/12/11/YoxDNGw3zYniSg6hpjWA.jpg)
നെടുമ്പാശേരി വിമാനത്താവളത്തിൽ തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എത്തിയപ്പോൾ
കൊച്ചി: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരളത്തിൽ എത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ സ്റ്റാലിനെ സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ് സ്വീകരിച്ചു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ സമാപനത്തിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ കേരളത്തിൽ എത്തിയത്. ഇന്ന് കുമരകത്തെ ഹോട്ടലിലാണ് സ്റ്റാലിൻ തങ്ങുന്നത്. അവിടെ വച്ച് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ ചർച്ച നടത്തും.
മുല്ലപ്പെരിയാർ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തർക്കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. മുല്ലപ്പെരിയാർ അറ്റുകുറ്റപ്പണികൾക്കെന്ന പേരിൽ അനുമതിയില്ലാതെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങൾ കഴിഞ്ഞ ആഴ്ച വള്ളക്കടവ് ചെക്ക് പോസ്റ്റിൽ കേരളാ വനംവകുപ്പ് തടഞ്ഞിരുന്നു. ഇതിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷമായ എഐഎഡിഎംകെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
നാളെയാണ് വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപനം. ഇതോടനുബന്ധിച്ചുള്ള സമ്മേളനം സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. അതിനുശേഷം നവീകരിച്ച തന്തൈ പെരിയോർ ലൈബ്രറി, മ്യൂസിയം എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിർവഹിക്കും.
Read More
- ഉപതിരഞ്ഞെടുപ്പിന് ചുമതലകൾ തരാത്തതിൽ പരാതിയില്ല, വിവാദം അടഞ്ഞ അധ്യായമായെന്ന് ചാണ്ടി ഉമ്മൻ
- സംസ്ഥാനത്ത് മഴ കനക്കും, അതിശക്ത മഴ മുന്നറിയിപ്പ്
- കാറുകളുടെ ചേസിംഗ് രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; കോഴിക്കോട് 20 കാരന് ദാരുണാന്ത്യം
- വയനാട് ദുരന്തം; വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല; പിണറായി വിജയന് സിദ്ധരാമയ്യയുടെ കത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.