/indian-express-malayalam/media/media_files/mMUaw4gZMrl4IiuVQvor.jpg)
ഫയൽ ഫൊട്ടോ
ബെംഗളൂരു: വയനാട് ദുരന്ത സഹായവുമായി ബന്ധപ്പെട്ട് കേരളത്തിനു കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദുരന്ത ബാധിതർക്ക് വീടുവെച്ചു നൽകാമെന്ന കർണാടകയുടെ വാഗ്ദാനത്തിൽ കേരളത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയിരിക്കുന്നത്.
കേരള ചീഫ് സെക്രട്ടറി തലത്തിൽ വിഷയം സംസാരിച്ചിരുന്നു. വീട് നിർമിച്ച് നൽകാമെന്ന വാഗ്ദാനം നടപ്പാക്കാൻ കർണാടക ഇപ്പോഴും തയാറാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. സര്‍ക്കാരിനു നൽകിയ വാഗ്ദാനത്തിൽ നാളിതുവരെയായിട്ടും മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇപ്പോഴും വീട് നിര്‍മിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും നിര്‍മാണം നടത്താനും കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെന്നും സിദ്ധരാമയ്യ കത്തിൽ വ്യക്തമാക്കി.
വയനാട്ടിലെ ദുരന്തബാധിതർക്കായി 100 വീടുകൾ നിർമിച്ചു നൽകുമെന്നായിരുന്നു കർണാടയുടെ വാഗ്ദാനം. അതേസമയം, വയനാട് ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച പറഞ്ഞു. നിവേദനം നൽകാൻ സംസ്ഥാന വൈകിയെന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും ഇതിൽ സംസ്ഥാനം പ്രതിഷേധം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
Read More
- തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്; മാർഗനിർദേശങ്ങൾ പാലിക്കാൻ ഭക്തർ സഹകരിച്ചില്ലെന്ന് ദേവസ്വം ഓഫീസർ
- നടിയെ ആക്രമിച്ച കേസ്; രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
- ദിലീപിന്റെ ശബരിമലയിലെ വിഐപി ദർശനം; ഒരു സഹായവും ചെയ്തിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്
- കൊയിലാണ്ടിയിൽ പുഴയിൽനിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
- ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ല; അതു സർക്കാരിന്റെയും നാടിന്റെയും ഉറപ്പ്; ശ്രുതിക്ക് ആശംസയുമായി മുഖ്യമന്ത്രി
- അനാവശ്യ വിവാദം ആഗ്രഹിക്കുന്നില്ല; പ്രസ്താവന പിൻവലിച്ച് മന്ത്രി വി. ശിവൻകുട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.