/indian-express-malayalam/media/media_files/2024/12/10/2CqnRu2z0usVFwMDsbOo.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ മാർഗനിർദേശങ്ങൾ പാലിക്കാൻ ശ്രമിച്ചുവെന്ന് ദേവസ്വം ഓഫീസർ ഹൈക്കോടതിയിൽ. ആദ്യ മൂന്നു ദിവസം മാർഗനിർദേശങ്ങൾ പാലിക്കാൻ സാധ്യമായ എല്ലാ നടപടിയും എടുത്തു. എന്നാൽ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന നിർദേശത്തോട് ഭക്തർ സഹകരിച്ചില്ലെന്ന് ദേവസ്വം ഓഫീസർ വ്യക്തമാക്കി.
ക്ഷേത്രത്തിലെ ആചാരങ്ങൾ ലംഘിക്കാൻ താൻ ശ്രമിക്കുകയാണെന്ന് ഭക്തർ ആരോപിച്ചു. തൃക്കേട്ട ദിനത്തിൽ കനത്ത മഴയത്തും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അപകടങ്ങൾ ഒഴിവാക്കാനാണ് ആനകളെ പന്തലിലേക്ക് മാറ്റി നിർത്തിയതെന്നാണ് ദേവസ്വം ഓഫീസറുടെ വിശദീകരണം.
ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിനിടെ ആന എഴുന്നള്ളിപ്പിൽ മൂന്നു മീറ്റർ ദൂരം പാലിച്ചില്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. ഇതേ തുടർന്നാന്ന് ദേവസ്വം ഓഫീസറുടെ വിശദീകരണം. ഹൈക്കോടതി മാർഗ നിർദേശങ്ങൾ തെറ്റിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രഭരണ സമിതിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ആനയും ആളുകളും തമ്മിൽ എട്ടു മീറ്റർ അകലവും ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലവും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് കേസെടുത്തത്. ആന എഴുന്നള്ളിപ്പ് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്നും രണ്ട് ആനകൾ തമ്മിൽ മൂന്ന് മീറ്റർ പരിധി വേണമെന്നും ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Read More
- നടിയെ ആക്രമിച്ച കേസ്; രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
- ദിലീപിന്റെ ശബരിമലയിലെ വിഐപി ദർശനം; ഒരു സഹായവും ചെയ്തിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്
- കൊയിലാണ്ടിയിൽ പുഴയിൽനിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
- ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ല; അതു സർക്കാരിന്റെയും നാടിന്റെയും ഉറപ്പ്; ശ്രുതിക്ക് ആശംസയുമായി മുഖ്യമന്ത്രി
- അനാവശ്യ വിവാദം ആഗ്രഹിക്കുന്നില്ല; പ്രസ്താവന പിൻവലിച്ച് മന്ത്രി വി. ശിവൻകുട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us