scorecardresearch

ഉപതിരഞ്ഞെടുപ്പിന് ചുമതലകൾ തരാത്തതിൽ പരാതിയില്ല, വിവാദം അടഞ്ഞ അധ്യായമായെന്ന് ചാണ്ടി ഉമ്മൻ

പാർട്ടി തീരുമാനങ്ങളെല്ലാം ഞാൻ അംഗീകരിക്കാറുണ്ട്. രാഹുൽ മാങ്കൂട്ടത്തിലുമായി യാതൊരു പ്രശ്നവും ഇല്ല. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ എല്ലാ ഘട്ടത്തിലും രാഹുൽ വിളിച്ചിട്ടുണ്ട്

പാർട്ടി തീരുമാനങ്ങളെല്ലാം ഞാൻ അംഗീകരിക്കാറുണ്ട്. രാഹുൽ മാങ്കൂട്ടത്തിലുമായി യാതൊരു പ്രശ്നവും ഇല്ല. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ എല്ലാ ഘട്ടത്തിലും രാഹുൽ വിളിച്ചിട്ടുണ്ട്

author-image
WebDesk
New Update
Chandy Oommen

ചാണ്ടി ഉമ്മൻ

കോട്ടയം: പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ചുമതലകൾ നൽകാത്തതിൽ പരാതി ഇല്ലെന്ന് ചാണ്ടി ഉമ്മൻ. ഉപതിരഞ്ഞെടുപ്പിന് ചുമതലകൾ നൽകിയില്ലെന്നത് വാസ്തവമാണ്. പക്ഷെ അതിനെതിരെ നേതൃത്വത്തെ വിമർശിച്ചതല്ല. കെപിസിസി പ്രസിഡന്റ് വിളിച്ചിരുന്നു. അദ്ദേഹം കാര്യങ്ങൾ തിരക്കി. ഇനി പറയാനുള്ളതെല്ലാം പാർട്ടി വേദിയിൽ മാത്രമേ പറയൂവെന്നും വിവാദം അടഞ്ഞ അധ്യായമായെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Advertisment

പാർട്ടി തീരുമാനങ്ങളെല്ലാം ഞാൻ അംഗീകരിക്കാറുണ്ട്. രാഹുൽ മാങ്കൂട്ടത്തിലുമായി യാതൊരു പ്രശ്നവും ഇല്ല. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ എല്ലാ ഘട്ടത്തിലും രാഹുൽ വിളിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് സുധാകരൻ തുടരണമെന്നും ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം മികച്ച പ്രവർത്തനം നടത്തിയിരുന്നുവെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.

ഇന്നലെയാണ് പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി ചാണ്ടി ഉമ്മൻ പരസ്യമായി പ്രകടിപ്പിച്ചത്. എല്ലാവർക്കും ചുമതലകൾ നൽകിയെങ്കിലും എനിക്ക് ചുമതല തന്നില്ല. പ്രചരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.

Read More

Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: