/indian-express-malayalam/media/media_files/2024/12/13/2nqgjQhljIY73BJqH0dk.jpg)
മിനിയേച്ചർ ക്യാമറകൾക്കൊപ്പം നടൻ അലൻസിയർ
തിരുവനന്തപുരം: 29-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ കൗതുകക്കാഴ്ചയായി മിനിയേച്ചർ ക്യാമറ പ്രദർശനവും വില്പനയും. ഏറെക്കാലം സിനിമകളിലെ കലാസംവിധാന മേഖലയിൽ സഹായിയായി പ്രവർത്തിച്ച് പരിചയസമ്പന്നനായ മോഹനൻ നെയ്യാറ്റിൻകരയാണ് കുഞ്ഞൻ ക്യാമറകളുടെ നിർമാണത്തിന് പിന്നിൽ. പാനാവിഷൻ SPSR, മിച്ചെൽ NC239, ആരിഫ്ലെക്സ് 35 II B എന്നീ പഴയകാല ക്യാമറകളുടെ മാതൃകയിലാണ് മിനിയേച്ചർ ക്യാമറകൾ ഒരുക്കിയിരിക്കുന്നത്.
കോവിഡ് കാലത്തെ വിരസതയിലാണ് മിനിയേച്ചർ ക്യാമറകളുണ്ടാക്കുകയെന്ന ആശയത്തിലേക്ക് എത്തിച്ചേർന്നതെന്ന് മോഹനൻ നെയ്യാറ്റിൻകര പറഞ്ഞു. അങ്ങേയറ്റം ശ്രദ്ധയോടെ തേക്കിൻ തടിയിൽ ഒരു ചെറുക്യാമറ നിർമ്മിക്കാൻ 2 ദിവസമെങ്കിലുമെടുക്കും. ആയിരം രൂപ നിരക്കിലാണ് ക്യാമറകൾ വിൽക്കുന്നത്. എന്നാൽ വിൽപനയ്ക്കപ്പുറം സിനിമയോടും,കലയോടുമുള്ള അഭിനിവേശമാണ് ഈ കലാസൃഷ്ടിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
/indian-express-malayalam/media/post_attachments/804e1450-095.jpg)
ടാഗോർ തിയേറ്റർ പരിസരത്തൊരുക്കിയ പ്രദർശനം കാണാൻ നിരവധി പേരാണ് എത്തുന്നത്. വരും വർഷങ്ങളിലും ഐഎഫ്എഫ്കെയിൽ പുതുമയാർന്ന കൂടുതൽ മിനിയേച്ചറുകൾ പ്രദർശനത്തിനെത്തിക്കാനുള്ള ഒരുക്കത്തിലാണ് മോഹനൻ നെയ്യാറ്റിൻകര.
അതേസമയം, 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ആദരിരിച്ചു. അഭിനയരംഗത്ത് 50 വർഷം തികയ്ക്കുന്ന വേളയിലാണ് ഷബാന ആസ്മിക്ക് ഐ.എഫ്.എഫ്.എഫ്.കെ ആദരം നൽകിയത്. ഹോങ്ങൊങ് സംവിധായക ആൻ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നൽകി ആദരിച്ചു.
Read More
- രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തുടക്കം; സ്ത്രീകൾക്ക് അന്തസോടെ പ്രതിഭ തെളിയിക്കാൻ അന്തരീക്ഷമൊരുക്കുമെന്ന് മുഖ്യമന്ത്രി
- ടൈപ്പ് വൺ ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്താൻ ബാലാവകാശ കമ്മിഷൻ
- കല്ലടിക്കോട് അപകടത്തിന് കാരണം മറ്റൊരു ലോറിയെന്ന് ആർടിഒ
- വിദ്യാർഥിനികളുടെ ദേഹത്തേക്ക് ലോറി മറിഞ്ഞു; നാല് കുട്ടികൾക്ക് ദാരുണാന്ത്യം
- അപകടക്കെണിയായി കല്ലടിക്കോട് ദേശീയ പാത; രണ്ട് മാസത്തിനിടെ പൊലിഞ്ഞത് ഒൻപത് ജീവനുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us