/indian-express-malayalam/media/media_files/2025/04/24/te9JmC1RlZGhV68V6mFt.jpg)
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രതികരണവുമായി ആരതി രാമചന്ദ്രൻ
Operation Sindoor, Indian Air Strike on Pakistan: കൊച്ചി: ഓപ്പറേഷൻ സിന്ധൂറിന് പിന്നാലെ, പ്രതികരണവുമായി പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എൻ. രാമചന്ദ്രന്റെ മകൾ ആരതി രാമചന്ദ്രൻ. "സാധാരണ ജനങ്ങൾക്ക് നേരെയുണ്ടായ ഇത്തരം തീവ്രവാദ ആക്രമണങ്ങൾക്കെതിരെ ഇങ്ങനെ തന്നെ തിരിച്ചടിക്കണം.എന്റെ രാജ്യത്തെ ഓർത്ത് ഏറെ അഭിമാനിക്കുന്നു"- ആരതി രാമചന്ദ്രൻ പറഞ്ഞു.
സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തിയവരുടെ ഒൻപത് കേന്ദ്രങ്ങൾ അവിടെപ്പോയി ആക്രമിച്ച് ഏറ്റവും ധീരതയുള്ള കാര്യമാണ്. ഇവിടെ വന്ന് സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് ഭീരുത്വമാണ്. ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടിയെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ എന്നതിലും നല്ല പേര് നൽകാനില്ല
ഓപ്പറേഷൻ സിന്ദൂർ എന്നതിലും നല്ല പേര് ഇന്ത്യൻ സൈന്യത്തിന്റെ ഈ തിരിച്ചടിക്ക് നൽകാനില്ലെന്നും ആരതി പറഞ്ഞു. "അമ്മയടക്കമുള്ള ഭാര്യമാരുടെ സിന്ദൂരം മായ്ച്ച ഭീകരാക്രമണത്തിന് ഈ പേരിട്ടത് ആരായാലും അവർക്ക് നന്ദി. രാജ്യത്തെ പ്രധാനമന്ത്രിക്കും സൈന്യത്തിനും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി" -ആരതി പറഞ്ഞു.
നീതി നടപ്പിലായെന്ന് ഇന്ത്യൻ സൈന്യം
പഹൽഗാമിലെ ഭീകരാക്രമണത്തിന് ഓപ്പറേഷൻ സീന്ദൂറിലൂടെ പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകിയശേഷം നീതി നടപ്പിലായെന്നാണ് ഇന്ത്യൻ സൈന്യം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങളാണ് തകർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി മുഴുവൻ ഉറക്കമുണർന്നിരുന്ന് ഓപ്പറേഷൻ സിന്ദൂറിനെ നിരീക്ഷിച്ചിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
2019 ലെ ബാലകോട്ട് വ്യോമാക്രമണത്തിനും 2016 ലെ ഉറി ആക്രമണത്തെ തുടർന്നുള്ള സർജിക്കൽ സ്‌ട്രൈക്കിനും ശേഷം, സമീപവർഷങ്ങളിൽ ഇന്ത്യ പാക്കിസ്ഥാന് നൽകിയ ശക്തമായ തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂർ.
ബുധനാഴ്ച രാത്രി പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സായുധ സേന ആക്രമണം നടത്തിയത്. ആക്രമണം എങ്ങനെയായിരുന്നുവെന്നോ ഉപയോഗിച്ച ആയുധങ്ങൾ എന്തൊക്കെയാണെന്നോ എന്നതിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും പുറത്തുവന്നിട്ടില്ലെങ്കിലും, മിസൈൽ ആക്രമണമാണ് ഇന്ത്യ നടത്തിയതെന്ന് കരുതുന്നു.
ബാലകോട്ട് ആക്രമണവും സർജിക്കൽ സ്ട്രൈക്കും ഇന്ത്യയുടെ തിരിച്ചടികളായിരുന്നു, പക്ഷേ, അവ ഓപ്പറേഷൻ സിന്ദൂറിന്റെ അത്ര വലിയ നടപടിയായിരുന്നില്ല. പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും ആക്രമണം നടത്തിയതായി ഇന്ത്യ പറയുന്ന ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ നാലെണ്ണം പാക്കിസ്ഥാനിലെ പഞ്ചാബിലെ ബഹാവൽപൂർ, മുരിദ്‌കെ, പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, കോട്ലി എന്നിവയാണെന്നാണ് പറയപ്പെടുന്നു. ഈ നഗരങ്ങളെല്ലാം ഭീകര ക്യാമ്പുകളുടെ കേന്ദ്രങ്ങളാണ്.
അതേസമയം, ഭീകര കേന്ദ്രങ്ങൾ തകർത്ത് നടത്തിയ തിരിച്ചടിയെ കുറിച്ച് ഇന്ത്യ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെ അറിയിച്ചു. തിരിച്ചടി വരും എന്ന് ചിലർക്ക് എങ്കിലും അറിയാമായിരുന്നുവെന്ന് ഇന്ത്യൻ പ്രത്യാക്രമണത്തെ കുറിച്ച് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. സംഘർഷം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഹൽഗാം നാണം കെട്ട ആക്രമണമായിരുന്നു എന്നും ട്രംപ് വ്യക്തമാക്കി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ അമേരിക്കൻ സുരക്ഷ ഉപദേഷ്ടാവുമായി സംസാരിച്ചു.
Read More
- ഓപ്പറേഷൻ സിന്ധൂറിന് പിന്നാലെ അതിർത്തിയിൽ പാക്ക് പ്രകോപനം; ഏഴ് മരണം
- നീതി നടപ്പിലാക്കി ഇന്ത്യ, ഉണർന്നിരുന്ന് എല്ലാം നിരീക്ഷിച്ച് നരേന്ദ്ര മോദി
- ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ആക്രമിച്ചത് 9 ഭീകരകേന്ദ്രങ്ങൾ; സമീപകാലത്തിലെ കനത്ത തിരിച്ചടി
- പഹൽഗാമിലെ ആക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി; പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു
- സഞ്ചാരികൾ കുറഞ്ഞു; ഈ സീസണിൽ കശ്മീരിന് നഷ്ടം 5000കോടി
- ഡാമുകളുടെ സുരക്ഷ വർധിപ്പിച്ചു; കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us