/indian-express-malayalam/media/media_files/6FlpC2OOru4S75O6YYjH.jpg)
തന്റെ പിതാവ് ഡിഐസിയിലായിരുന്ന കാലത്ത് പോലും താൻ കോൺഗ്രസിന് വോട്ട് ചോയ്യുന്നതിനെ ചോദ്യം ചെയ്തിട്ടില്ലെന്നും പത്മജ വ്യക്തമാക്കി
തൃശ്ശൂർ: തൃശ്ശൂർ മണ്ഡലത്തിൽ സഹോദരനും യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.മുരളീധരൻ വിജയിക്കുമെന്ന് തോന്നുന്നില്ലെന്ന് പത്മജ വോണുഗോപാൽ. സഹോദരന് വേണ്ടി പ്രർത്ഥിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന് അസുഖം വന്ന് കിടക്കുകയൊന്നുമല്ലല്ലോ പ്രർത്ഥിക്കാൻ എന്നായിരുന്നു പത്മജയുടെ പ്രതികരണം. തന്നെ കാണേണ്ടെന്നും സഹോദരിയായി കാണുന്നില്ലെന്നും തന്റെ സഹോദരൻ തന്നെയാണ് പറഞ്ഞത്, അത്തരത്തിൽ ഒരാൾക്ക് വേണ്ടി താൻ എന്തിന് പ്രാർത്ഥിക്കണമെന്നും പത്മജ ചോദിച്ചു.
ബിജെപിയിലേക്ക് എത്തിയ ശേഷമുള്ള ആദ്യ വോട്ടെന്ന പ്രത്യേകത ഈ തിരഞ്ഞെടുപ്പിനുണ്ട്. തന്നെ സംബന്ധിച്ച് അത് ഏറെ പ്രത്യേകത നിറഞ്ഞ കാര്യമാണെന്നും പത്മജ പറഞ്ഞു. താൻ എല്ലാക്കാലത്തും വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി മാത്രമാണ് വോട്ട് ചെയ്തിട്ടുള്ളത്. തന്റെ പിതാവ് ഡിഐസിയിലായിരുന്ന കാലത്ത് പോലും താൻ കോൺഗ്രസിന് വോട്ട് ചോയ്യുന്നതിനെ ചോദ്യം ചെയ്തിട്ടില്ലെന്നും പത്മജ വ്യക്തമാക്കി.
തന്നെ സംബന്ധിച്ചിടത്തോളം കുടുംബം വേറെ പ്രസ്ഥാനം വേറെയെന്ന നിലപാടാണുള്ളത്. ബിജെപിയിലെത്തിയെങ്കിലും താൻ ഒരിക്കലും സഹോദരനെ തള്ളിപ്പറഞ്ഞിട്ടില്ല. അദ്ദഹമാണ് അത് ചെയ്തത്. അദ്ദേഹം തന്റെ രക്തമാണെന്ന് തനിക്കറിയാം. എന്നാൽ തന്നെ വേണ്ടെന്നും കാണേണ്ടെന്നുമൊക്കെ പറഞ്ഞത് മുരളീധരണാമെന്നും പത്മജ വ്യക്തമാക്കി.
തൃശ്ശൂരിൽ കെ മുരളീധരൻ തോൽക്കുമെന്ന് പറയുന്നില്ലെങ്കിലും സുരേഷ് ഗോപി വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെന്നും പത്മജ പറഞ്ഞു. അതേ ഇപ്പോൾ പറയുന്നുള്ളൂവെന്നും തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് എന്തെങ്കിലും ഉറപ്പിച്ച് പറയാൻ താൻ ജോത്സ്യം പഠിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു.
Read More
- വോട്ട് ചെയ്യാൻ ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ ഏതൊക്കെ?
- വോട്ടര് സ്ലിപ് കിട്ടിയില്ലേ? പോളിങ് ബൂത്ത് മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താം
- ചരിത്രത്തിനും വർത്തമാനത്തിനുമിടയിൽ 20 ലോക്സഭ മണ്ഡലങ്ങളുടെ രാഷ്ട്രീയചിത്രം
- നിമിഷ പ്രിയയെ അമ്മ നേരിൽക്കണ്ടു; 12 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചിരുന്ന് ഭക്ഷണവും കഴിച്ചു
- സംസ്ഥാനത്ത് പിണറായിക്കും മോദിക്കുമെതിരായ തരംഗം: 20 സീറ്റും നേടുമെന്ന് വി.ഡി സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.