/indian-express-malayalam/media/media_files/uploads/2017/02/driving.jpg)
സംസ്ഥാനത്ത് വാഹനങ്ങൾ എവിടെയും രജിസ്റ്റർ ചെയ്യാം
കൊച്ചി: സംസ്ഥാനത്ത് സ്ഥിരം മേൽവിലാസമുള്ള സ്ഥലത്ത് മാത്രമേ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനാകൂ എന്ന ചട്ടത്തിൽ മാറ്റം വരുത്തി. ഇതോടെ സംസ്ഥാനത്ത് എവിടെയെങ്കിലും മേൽവിലാസം ഉണ്ടെങ്കിൽ ഏത് ആർടി ഓഫീസിന് കീഴിലും വാഹനങ്ങൾ രജിസ്റ്റർ ചെയ്യാം. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ്.
മുൻപ് സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആർടിഒ പരിധിയിൽ മാത്രമേ വാഹനം രജിസ്ട്രേഷൻ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇതോടെ അധികാരപരിധി ചൂണ്ടിക്കാട്ടി അർടിഒമാർക്ക് ഇനി വാഹനരജിസ്ട്രേഷൻ നിരാകരിക്കാനാകില്ല. ഉടമ താമസിക്കുന്നതോ, ബിസിനസ് നടത്തുകയോ ചെയ്യുന്ന സ്ഥലത്തെ ഏത് ആർടിഒപരിധിയിൽ വാഹന രജിസ്ട്രേഷൻ നടത്താമെന്ന് ആഴ്ചകൾക്ക് മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉടമ താമസിക്കുന്ന സ്ഥലത്ത് തന്നെ വാഹനരജിസ്ട്രേഷൻ നടത്തണമെന്ന ആറ്റിങ്ങൽ റീജിനൽ ട്രാൻസ്പോർട്ട് ഓഫീസറുടെ നിലപാടിനെതിരെയായിരുന്നു കോടതിയുടെ ഇടപെടൽ.
മോട്ടോർ വാഹനഭേദഗതി ചട്ടത്തിന് വിരുദ്ധമാണ് ആർടിഒയുടെ നടപടിയെന്ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. തിരുവനന്തപുരം പള്ളിച്ചലിൽ നിന്ന് വാങ്ങിയ വാഹനം ആറ്റിങ്ങലിൽ രജിസ്ട്രേഷൻ ചെയ്യണമെന്ന അപേക്ഷ ആർടിഒ തള്ളിയിരുന്നു.
ഉടമ ആറ്റിങ്ങലിൽ താമസിക്കുന്ന ആളോ, ബിസിനസ് നടത്തുന്ന ആളോ അല്ലെന്നും കഴക്കൂട്ടം സ്വദേശിയായതിനാൽ രജിസ്‌ട്രേഷൻ അവിടെയാണ് നടത്തേണ്ടതെന്നും പറഞ്ഞാണ് അപേക്ഷ നിരസിച്ചത്. ഇത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ആറ്റിങ്ങലിൽ തന്നെ രജിസ്ട്രേഷൻ നടത്താൻ നിർദേശിച്ചിരുന്നു.
Read More
- കുറയുന്ന ആയൂസ്സും രോഗവും; അഞ്ച് വർഷത്തിനിടെ ചരിഞ്ഞത് 140 നാട്ടാനകൾ
- കോൺഗ്രസിൽ നേതൃമാറ്റം; അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ: ആകെ ആശയക്കുഴപ്പം
- കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ആവശ്യപ്പെട്ടത് 5 ലക്ഷം രൂപ, നടിക്ക് അഹങ്കാരവും പണത്തിനോട് ആര്ത്തിയും: മന്ത്രി ശിവൻകുട്ടി
- ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ
- മന്ത്രിമാർ താലൂക്കുകളിലേക്ക്; അദാലത്തുകൾക്ക് ഇന്ന് തുടക്കം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.