scorecardresearch

നിപ: 214 പേർ നിരീക്ഷണത്തിൽ, മലപ്പുറത്ത് രണ്ട് പഞ്ചായത്തുകളിൽ നിയന്ത്രണം

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി

author-image
WebDesk
New Update
കർദ്ദിനാൾ മുതൽ കുഞ്ഞാലിക്കുട്ടി വരെ; 2018 ലെ വിവാദങ്ങൾ ഇവ

പ്രതീകാത്മക ചിത്രം

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പതിനാലുകാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ 214 പേരെ നിരീക്ഷണത്തിലാക്കി. ഇവരിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവ‍‍ര്‍ ക്വാറന്റൈനിലാണ്. കുട്ടി നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റൈനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ കുട്ടിക്ക് പനിബാധയുളളതിനാൽ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. 

Advertisment

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി. മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക് ധരിക്കണം. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവ‍ര്‍ത്തിപ്പിക്കാൻ പാടുളളൂ. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിർദേശിച്ചു. 

2018 നുശേഷം ഇത് അഞ്ചാം തവണയാണ് കേരളത്തിൽ നിപ രോഗം സ്ഥിരീകരിക്കുന്നത്. പനി, ഛർദി ഉൾപ്പെടെയുള്ള നിപ ലക്ഷണങ്ങളോടെ വെള്ളിയാഴ്ച വൈകീട്ടാണ് കുട്ടിയെ മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ നിപയെന്ന് സംശയം തോന്നിയതോടെയാണ് സ്രവം പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചത്.

കുട്ടിക്ക് ചെള്ള് പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ചെള്ള് പനി സ്ഥിരീകരിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Advertisment

നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. കൺട്രോൾ റൂം നമ്പറുകൾ- 0483-2732010, 0483-2732050, 0483-2732060, 0483-2732090.

Read More

Malappuram Nipah Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: