/indian-express-malayalam/media/media_files/G1sgrme47sthOyYgJ175.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് സമ്പർക്കപട്ടികയിലുള്ള 16 പേരുടെ പരിശോധന ഫലം നെഗറ്റീവായെന്ന്, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലോ റിസ്‌ക് വിഭാഗത്തില്‍ ഉൾപ്പെട്ടവരുടെ ഫലമാണ് ഇന്ന് നെഗറ്റീവായത്. പരിശോധിച്ച 58 സാമ്പിളുകളാണ് ഇതുവരെ നെഗറ്റീവായത്. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന നിപ അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രി ഓൺലൈനായി പങ്കെടുത്തു.
ബുധനാഴ്ച മൂന്ന് പേര്‍ അഡ്മിറ്റായി. നിലവിൽ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളെജുകളിലായി 21പേർ അഡ്മിറ്റായിട്ടുണ്ട്. ഇവരിൽ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. പുതുതായി 12 പേരെയാണ് ഇന്ന് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സെക്കൻഡറി കോണ്ടാക്ടിലുള്ളവരാണിവർ. ഇതോടെ ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി.
220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളില്‍ ഇന്ന് പനി സര്‍വെ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സര്‍വ്വെ നടത്തിയത്. വ്യാഴാഴ്ചയോടെ എല്ലാ വീട്ടുകളിലും സർവ്വെ പൂർത്തിയാക്കാനാവുമെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു.
യോഗത്തിൽ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക, നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ പ്രതിനിധികൾ തുടങ്ങിയവരും ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ നമദേവ് കോബർഗഡേ ഓൺലൈനായും പങ്കെടുത്തു.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.