scorecardresearch

Nilambur By Election: വിധിയെഴുതി നിലമ്പൂർ; മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ ദിനങ്ങൾ

Nilambur By Election: ശക്തമായ ചതുഷ്‌കോണ മത്സരമാണ് നിലമ്പൂരിൽ അരങ്ങേറിയത്. അതിശക്തമായ പ്രചാരണമാണ് എല്ലാ മുന്നണികളും നിലമ്പൂരിൽ നടത്തിയത്

Nilambur By Election: ശക്തമായ ചതുഷ്‌കോണ മത്സരമാണ് നിലമ്പൂരിൽ അരങ്ങേറിയത്. അതിശക്തമായ പ്രചാരണമാണ് എല്ലാ മുന്നണികളും നിലമ്പൂരിൽ നടത്തിയത്

author-image
WebDesk
New Update
nilambur polling

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തിയവരുടെ നീണ്ട നിര (ഫൊട്ടൊ കടപ്പാട്- പി.ആർ.ഡി. മലപ്പുറം)

Nilambur By Election: മലപ്പുറം: 21 ദിവസത്തെ വോട്ടുത്സവത്തിനൊടുവിൽ നിലമ്പൂരിലെ ജനങ്ങൾ വിധിയെഴുതി. കനത്ത മഴയെ അവഗണിച്ചാണ് മിക്ക ബൂത്തുകളിലേക്കും ജനങ്ങൾ വോട്ടുചെയ്യാനെത്തിയത്. എന്നാൽ മുൻ വർഷങ്ങളിലേക്കാൾ പോളിങ് ശതമാനത്തിൽ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്.

Also Read:നിലമ്പൂരിൽ അവസാന മണിക്കൂറിൽ പോളിങ് ഉയരുന്നു

Advertisment

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗീക കണക്കുപ്രകാരം 73.26 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇത് മുൻവർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. 

കണക്കുകൂട്ടലിൽ മുന്നണികൾ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗീക കണക്കുകൾ പ്രകാരം 2016-ൽ നിലമ്പൂരിൽ 78.9 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2021-ൽ 76.6ശതമാനമായിരുന്നു പോളിങ്. എന്നാൽ ഇത്തവണ പോളിങ് 70.76 ശതമാനമായി കുറഞ്ഞത് എല്ലാ മുന്നണികളുടെ നെഞ്ചിടിപ്പ് വർധിപ്പിച്ചിട്ടുണ്ട്. 

nilambur polling1

Advertisment

ശക്തമായ ചതുഷ്‌കോണ മത്സരമാണ് നിലമ്പൂരിൽ അരങ്ങേറിയത്. അതിശക്തമായ പ്രചാരണമാണ് എല്ലാ മുന്നണികളും നിലമ്പൂരിൽ നടത്തിയത്. പതിവിൽ നിന്ന് വ്യത്യസ്തമായി ദേശീയ നേതാക്കളെയടക്കം നിലമ്പൂരിൽ പ്രചാരണത്തിനെത്തിയിരുന്നു. എല്ലാ മുന്നണികളുടെയും സംസ്ഥാന നേതാക്കൾ ക്യാമ്പ് ചെയ്താണ് നിലമ്പൂരിൽ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. എന്നിട്ടും പോളിങ് ശതമാനത്തിൽ കുറവുണ്ടായത് രാഷ്ട്രീയ പാർട്ടികളെ ആശങ്കയിലാഴ്ത്തുന്നു. 

എൽ.ഡി.എഫ്.-യു.ഡി.എഫ്. കയ്യാങ്കളി

വോട്ടെടുപ്പിനിടെ നിലമ്പൂരിൽ എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലംകോട് ജി.യു.എസിൽ ക്രമീകരിച്ചിരുന്ന 127,128,129 ബൂത്തുകളിലാണ് ചെറിയ തോതിൽ സംഘർഷം ഉണ്ടായത്.

Also Read:കെട്ടിപ്പിടിക്കരുതെന്ന് അൻവർ, കൈ കൊടുത്ത് മടങ്ങി ആര്യാടൻ ഷൗക്കത്ത്

കുറുമ്പലങ്ങോടിന് പുറത്തുനിന്നുള്ള എൽ.ഡി.എഫ്. പ്രവർത്തകർ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ്. പ്രവർത്തകരാണ് ആദ്യം രംഗത്തെത്തിയത്. ഇത് ചോദ്യം ചെയ്ത എൽ.ഡി.എഫ് പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പോലീസെത്തി പ്രവർത്തകരെ മാറ്റി. 

ജനവിധി തേടിയത് പത്തുപേർ

പത്ത് സ്ഥാനാർഥിളാണ് നിലമ്പൂരിൽ ജനവിധി തേടിയത്. ആദ്യം പതിനാല് പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. ഇവരിൽ നാലുപേർ പിന്നീട് പത്രിക പിൻവലിച്ചിരുന്നു. പി.വി.അൻവർ എം.എൽ.എ. സ്ഥാനം രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.  

Also Read:ആർ.എസ്.എസ്. ബന്ധം; വാക്കുകൾ വളച്ചൊടിച്ചെന്ന് എം.വി. ഗോവിന്ദൻ

ഏഴ് പഞ്ചായത്തുകളും ഒരു മുൻസിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂർ മണ്ഡലത്തിൽ ആകെ 263 ബൂത്തുകളാണ് ക്രമീകരിച്ചിരുന്നത്. ഇതിൽ ആദിവാസി മേഖലകൾ ഉൾപ്പെടുന്ന മൂന്നു ബൂത്തുകൾ വനത്തിനുള്ളിലാണ്. 316 പ്രിസൈഡിങ് ഓഫീസർസും 975 പോളിംഗ് ഉദ്യോഗസ്ഥരും അടക്കം 1301 ഉദ്യോഗസ്ഥരെയുമാണ് വോട്ടെടുപ്പിന് വിന്യസിച്ചിരുന്നത്. 

Read More

എം.വി.ഗോവിന്ദന്റെ പ്രസ്താവനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി; ആർ.എസ്.എസുമായി ഒരുകാലത്തും സഹകരിച്ചിട്ടില്ല

Nilambur By Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: