/indian-express-malayalam/media/media_files/uploads/2017/12/papanji.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫോർട്ട് കൊച്ചിയിലും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കി. ആയിരത്തലധികം പോലീസുകാരെയാണ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്. ഇതിനുപുറമേ വെളി ഗ്രൗണ്ട്, ഫോർട്ട് കൊച്ചി എന്നിവടങ്ങളിലായി 400-ഓളം സിസിടിവി ക്യാമറകളും സ്ഥാപിച്ചു.
ഗതാഗത ക്രമീകരണങ്ങൾ
ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് നാലുമണി വരെ മാത്രമേ വൈപ്പിനിൽ നിന്ന് റോ-റോ ജങ്കാർ വഴി ഫോർട്ട് കൊച്ചിയിലേക്ക് ജനങ്ങളെ കടത്തിവിടുകയുള്ളുവെന്ന് പോലീസ് അറിയിച്ചു. വൈകീട്ട് ഏഴ് മണിക്ക് ശേഷം ഫോർട്ട് കൊച്ചി ഭാഗത്തേക്ക് റോ-റോ ജങ്കാർ സർവ്വീസ് ഉണ്ടായിരിക്കില്ല. ഏഴ് മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് ബോട്ട് സർവ്വീസും ഉണ്ടായിരിക്കില്ല.
വൈകീട്ട് ഏഴ് മണിവരെ മാത്രമേ ഫോർട്ട് കൊച്ചിയിലേക്ക് വാട്ടർ മെട്രോ സർവ്വീസ് ഉണ്ടായിരിക്കുകയുള്ളു. എന്നാൽ, ഹൈക്കോടതി-വൈപ്പിൻ റൂട്ടിൽ വാട്ടർ മെട്രോ സർവ്വീസുകൾ ഉണ്ടായിരിക്കും. ഫോർട്ട് കൊച്ചിയിലേക്ക് സർവ്വീസ് നടത്തുന്ന ബസുകൾ വൈകീട്ട് നാലുമണി വരെ തോപ്പുംപ്പടി, കഴുത്തുമുട്ട്, വെളി വഴി ഫോർട്ട്് കൊച്ചി സ്റ്റാൻഡിൽ എത്തുകയും തിരികെ കുന്നുമ്പുറം-അമരാവതി-തോപ്പുംപടി വഴി എറണാകുളത്തേക്കും സർവ്വീസ് നടത്തണം.
വൈകീട്ട് നാലുമണിക്ക് ശേഷം ബസുകൾ മട്ടാഞ്ചേരി കോളേജ് ഗ്രൗണ്ടിൽ നിർത്തിയിടണം. ഫോർട്ട്‌കൊച്ചിയിൽ മടങ്ങിപോകുന്നവർ കോളേജ് ഗ്രൗണ്ടിലെത്തി ബസുകളിൽ കയറണം. രാത്രി 12 മണിയ്ക്ക് ശേഷം കുടുതൽ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവ്വീസ് നടത്തും.
കർശന സുരക്ഷ
സുരക്ഷാ നടപടികളുടെ ഭാഗമായി വെളി ഗ്രൗണ്ടിൽ കർശന മുൻകരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. പാപ്പാഞ്ഞി കത്തിക്കുന്നതിന് ചുറ്റും ഡബിൾ ലെയർ ബാരിക്കേഡ് സ്ഥാപിച്ചു. കൂടാതെ വിവിധയിടങ്ങളിൽ പബ്ലിക്ക് അഡ്രസ് സിസ്റ്റവും ഉറപ്പാക്കും.ലഹരി മരുന്നുകളുടെ ഉപയോഗവും വ്യാപനവും തടയുന്നതിന്റെ ഭാഗമായി കർശന പരിശോധനയും പട്രോളിങ്ങും നടത്തുമെന്നും പോലീസ് പറഞ്ഞു.
Read More
- നാളെ കുടിക്കാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്...
- ഉമ തോമസിന്റെ അപകടം: 'മൃദംഗ വിഷൻ' സിഇഒ ഷമീർ അബ്ദുൾ റഹീം അറസ്റ്റിൽ
- ഉമാ തോമസിന് അപകടം സംഭവിച്ച വേദിയിൽ നടന്ന പരിപാടി എന്ത് ? ആരാണ് സംഘാടകർ
- ഉമ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി, വെന്റിലേറ്ററിൽ തുടരും
- ഉമാ തോമസിന്റെ തലയ്ക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കെന്ന് ഡോക്ടർമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.