/indian-express-malayalam/media/media_files/uploads/2022/05/thrikkakara-byelection-dont-drag-sabha-into-this-says-uma-thomas-648650-FI.jpeg)
ഉമാ തോമസ്
കൊച്ചി: ഉമാ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടി സംഘടിപ്പിച്ച 'മൃദംഗ വിഷ'ന്റെ സിഇഒ ഷമീർ അബ്ദുൽ റഹീം അറസ്റ്റിൽ. കൊച്ചിയിലെ ഹോട്ടലിൽ ഒളിവിൽ കഴിയുന്നതിനിടെ ആണ് അറസ്റ്റിലായത്. പ്രതി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട പന്ത്രണ്ടായിരത്തിലികം പേർ പങ്കെടുത്ത കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടനത്തിൽ ഗുരുതര വീഴ്ചയും ക്രമക്കേടുമാണ് ഉണ്ടായത്. മന്ത്രിമാരടക്കം പങ്കെടുത്ത പരിപാടിയിൽ മതിയായ സുരക്ഷാ സംവിധാനങ്ങളോ പ്രോട്ടോകളോ പാലിച്ചില്ലായിരുന്നു.
സംഘാടകർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. സംഘാടകരായ മൃദംഗവിഷനെതിരെ ഗുരുതര ആക്ഷേപം ഉയർന്നിരുന്നു. നൃത്തപരിപാടിക്ക് എത്തിയവരിൽ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ലെന്നാണ് പരാതി.
ലോകറെക്കോർഡ് ലക്ഷ്യമിട്ട് പന്ത്രാണ്ടായിരം നർത്തകരുടെ ഭരതനാട്യമാണ് മൃദംഗവിഷൻ സംഘടിപ്പിച്ചത്. തമിഴ്നാടിന്റെ റെക്കോർഡ് മറികടക്കാനുള്ള കേരളത്തിന്റെ നൃത്തപരിപാടി എന്നാണ് നൽകിയ പ്രചാരണം. ഇത് സർക്കാർ പരിപാടിയെന്ന് തെറ്റിദ്ധരിച്ചാണ് പലരുമെത്തിയത്.
മേക്കപ്പ് ഉൾപ്പെടെയുള്ള ചിലവുകൾ പരിപാടിയിൽ പങ്കെടുക്കുന്നവർ മുടക്കണം. ഒപ്പമെത്തുന്നവർക്ക് പരിപാടി കാണാൻ വേറെ ടിക്കറ്റുമെടുക്കണം. ഇത്ര പണം പിരിച്ചിട്ടും ഒരു കുപ്പിവെള്ളം പോലും നൽകാൻ സംഘാടകർ തയ്യാറായില്ലിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. പരിപാടിക്കെത്തിയെ നടിയും നർത്തകിയുമായ ദിവ്യാ ഉണ്ണിയുടെ പേരിലും പണം പിരിച്ചെന്ന് ആക്ഷേപമുണ്ട്. പരസ്യത്തിനായും വൻതുക പിരിച്ചെടുത്തു. ഇങ്ങനെ മൃദംഗവിഷൻ പിരിച്ചെടുത്തത് കോടിക്കണക്കിന് രൂപയാണ്.
Read More
- ഉമാ തോമസിന് അപകടം സംഭവിച്ച വേദിയിൽ നടന്ന പരിപാടി എന്ത് ? ആരാണ് സംഘാടകർ
- ഉമ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി, വെന്റിലേറ്ററിൽ തുടരും
- ഉമാ തോമസിന്റെ തലയ്ക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കെന്ന് ഡോക്ടർമാർ
- കുറഞ്ഞ ചിലവിൽ മൂന്നാർ കാണാം; റോയൽ വ്യൂ ഡബിൾ ഡെക്കർ സർവ്വീസുമായി കെഎസ്ആർടിസി
- ദുഃഖാചരണം: കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ മാറ്റിവച്ചു; റാലി രണ്ടിന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.