/indian-express-malayalam/media/media_files/h9MWzNBRFk0ClwkazUtY.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: എൻസിപിയിൽ മന്ത്രിമാറ്റം ഉണ്ടാകുമെന്ന് പാർട്ടി
സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. മന്ത്രി എ.കെ ശശീന്ദ്രനു പകരക്കാരനായി കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് മന്ത്രി സഭയിലെത്തും. ശശീന്ദ്രൻ സ്ഥാനത്തു നിന്ന് മാറണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാർ നിർദേശിച്ചതായി പി.സി. ചാക്കോ അറിയിച്ചു.
ശശീന്ദ്രനും തോമസ് കെ. തോമസിനുമൊപ്പം അടുത്ത മാസം മുഖ്യമന്ത്രിയെ കാണാൻ നിർദേശമുണ്ടെന്നും പി.സി ചാക്കോ വ്യക്തമാക്കി. അടുത്ത മാസം മൂന്നിനു നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയിൽ മന്ത്രിമാറ്റം സംബന്ധിച്ച പാർട്ടി തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും.
ഒരു വര്‍ഷത്തേക്കെങ്കിലും തോമസ് കെ. തോമസിനു മന്ത്രിപദവി നൽകണമെന്ന് എൻസിപിയിലെ ചില നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി തോമസ് കെ.തോമസ് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ആവശ്യം പാർട്ടി അഗീകരിച്ചില്ല.
ഇപ്പോൾ, പാർട്ടി നേതാക്കളിൽ ഭൂരിഭാഗം പേരും തോമസ് കെ. തോമസിന് അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ശശീന്ദ്രനെ നീക്കാൻ തീരുമാനമായത്. മന്ത്രിസ്ഥാനത്തു നിന്ന് മാറണമെന്ന പാർട്ടി ആവശ്യം ശശീന്ദ്രൻ ആദ്യം അംഗീകരിച്ചിരുന്നില്ല. സ്ഥാനത്തു നിന്ന് നീക്കിയാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന് അടക്കം നലപാട് കടുപ്പിച്ചിരുന്നു. ഇതിനു പിന്നാലെ മന്ത്രിസ്ഥാനം ഒഴിയുന്നതിനെതിരെ മുഖ്യമന്ത്രിയുമായും ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ വിഷയത്തിൽ ഇടപെടാനാകില്ലെന്നാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചതായാണ് റിപ്പോർട്ട്.
Read More
- സിദ്ധാർഥന്റെ മരണം:ഡീനിനേയും അസി. വാർഡനേയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവർണർ
- പുന്നമടയിൽ തീപാറും;നെഹ്റുട്രോഫിയ്ക്ക് ഒരുങ്ങി നാട്
- അവസാനമായി അർജുൻ വീട്ടിലേക്ക്; വിങ്ങിപ്പൊട്ടി കേരളം
- അർജുൻ മടങ്ങുന്നു; മൃതദേഹം നാളെ കോഴിക്കോട് എത്തിക്കും
- മറുപടിയുമായി അൻവർ:ആർക്കൊപ്പം നിൽക്കണമെന്ന് പ്രവർത്തകർ തീരുമാനിക്കെട്ടെ
- അൻവറിന്റെ ഉദ്ദേശ്യം വ്യക്തം, ആരോപണങ്ങളെല്ലാം പൂർണമായും തള്ളുന്നു: മുഖ്യമന്ത്രി
- മുഖ്യമന്ത്രി എന്നെ കള്ളനാക്കാന്‍ ശ്രമിച്ചു, പാര്‍ട്ടിയിലെ രണ്ടാമൻ ആകണമെന്ന റിയാസിന്റെ മോഹം നടക്കില്ല: പി.വി.അൻവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us