scorecardresearch

അൻവറിന്റെ പാർട്ടി പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്ന് എംവി ഗോവിന്ദൻ

അൻവറിനെ നായകനാക്കി വലിയ നാടകം അരങ്ങേറിയെന്നും ആരോപണങ്ങളിൽ ജനങ്ങൾക്ക് വ്യക്തത വന്നെന്നും എം വി ഗോവിന്ദൻ പറഞ്ഞു

അൻവറിനെ നായകനാക്കി വലിയ നാടകം അരങ്ങേറിയെന്നും ആരോപണങ്ങളിൽ ജനങ്ങൾക്ക് വ്യക്തത വന്നെന്നും എം വി ഗോവിന്ദൻ പറഞ്ഞു

author-image
WebDesk
New Update
MV Govindan | Cpim state secretary

എംവി ഗോവിന്ദൻ

തിരുവനന്തപുരം: അൻവറിനെ നായകനാക്കി വലിയ നാടകം അരങ്ങേറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. "എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു. അൻവറിന്റെ പാർട്ടി വെറും പ്രഖ്യാപനത്തിൽ ഒതുങ്ങി. ഉയർത്തിയ ആരോപണങ്ങളിൽ ജനങ്ങൾക്ക് വ്യക്തത വന്നു കഴിഞ്ഞു. അമിത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിജിലൻസ് അന്വേഷണം നടന്നു വരികയാണ്. ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണ്. അവരാണ് ഇതിന്റെ നേതൃത്വത്തിലിരുന്നുകൊണ്ട് മാർക്സിസ്റ്റുകാർ എഡിജിപിയുമായി പാലം പണിയുന്നു എന്ന് പ്രചരിപ്പിച്ചത്"- എം വി ഗോവിന്ദൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

"സ്ഥാനമാറ്റത്തോടെ എം ആർ അജിത് കുമാറിനെതിരായ നടപടി അവസാനിച്ചിട്ടില്ല. അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ ഉടനടി നടപടി സ്വീകരിക്കും. ആരോപണം ഉയർന്ന ഉടനെ എസ്പിയെ മാറ്റി, റിപ്പോർട്ട് കിട്ടി 24 മണിക്കൂറിനുള്ളിൽ എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റി, ശരിയായ നിലപാടെടുക്കാൻ സർക്കാരിനായി"- അദ്ദേഹം പറഞ്ഞു.

"എഡിജിപി വിവാദം സ്ഥാനമാറ്റത്തോടെ എല്ലാം മാറില്ല. ആർഎസ്എസ് കൂടിക്കാഴ്ചയിൽ അടക്കം അന്വേഷണം ഉണ്ടാകും. മാത്യു കുഴൽനാടൻ ഇനിയും കുറെ ചരിത്രങ്ങൾ പഠിക്കാനുണ്ട്. മാത്യു കുഴൽനാടൻ പുഷ്പനെ അപമാനിച്ചു. ചരിത്രത്തെ അപമാനിക്കുന്ന കോമാളിയായി മാത്യു കുഴൽനാടൻ മാറി"-ഗോവിന്ദൻ പറഞ്ഞു.

കേന്ദ്രത്തിന്റെ അവഗണന തുടരുന്നു

Advertisment

"വയനാട് ദുരന്തം കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഏറ്റെടുത്തതായിരുന്നു.അവരുടെ ജീവിതപ്രയാസം, പുനരധിവാസം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും കേരളത്തിലെ ജനങ്ങൾ കക്ഷി രാഷ്ട്രീയം മാറ്റി വെച്ച് പങ്കുചേർന്നു. ഇതെല്ലാം കേരളത്തെ ലോകത്തിന് മുന്നിൽ മാതൃകയാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം എല്ലാവരും അഭിനന്ദിക്കുന്ന സ്ഥിതിയാണുണ്ടായത്. 

ഇതെല്ലാമായിട്ടും കേരളത്തെ സഹായിക്കുന്ന യാതൊരു നിലപാടും കേന്ദ്രം സ്വീകരിച്ചില്ല. സംസ്ഥാന സർക്കാരിനെ തകർക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. പ്രധാനമന്ത്രി വന്നു പോയിട്ടും കേരളത്തോടുള്ള അവഗണന നീളുകയാണ്. കേരളത്തോടെ തികഞ്ഞ അവഗണനയാണ് കാണിച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖല അട്ടിമറിക്കാനാണ് ഗവർണർ ശ്രമിച്ചത്. ഇതിനെ അതിജീവിക്കാൻ സർവകലാശാലകൾക്കായി"- എം വി ഗോവിന്ദൻ പറഞ്ഞു.

Read More

Cpim MV Govindan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: