/indian-express-malayalam/media/media_files/2024/10/20/OPQOYk9TSWBJCwsuCREm.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
പത്തനംതിട്ട: യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അപമാനിച്ചതിനു പിന്നാലെ, വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ നേരിൽ കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും, പൂർണ പിന്തുണയുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
നവീൻ ബാബുവിന്റേത് അപ്രതീക്ഷിതമായ മരണമാണെന്നും, കുടുംബത്തിനു പുറമേ അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ സംഭവമാണ് ഉണ്ടായതെന്നും ഗോവിന്ദൻ പറഞ്ഞു. 'സംഭവം നടന്ന സമയത്ത് ഡൽഹിയിൽ പാർട്ടി യോഗത്തിലായിരുന്നു. ഡൽഹിയിൽ നിന്നാണ് അനുശോചനം അറിയിച്ചത്.'
നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും, മരണത്തിന് ഉത്തരവാദികളെ ശിക്ഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടതായി ഗോവിന്ദൻ പറഞ്ഞു. 'പാർട്ടി രണ്ടുതട്ടിൽ അല്ല. എല്ലാ അർത്ഥത്തിലും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർട്ടിക്ക് ഇടപെടേണ്ട ആവശ്യമില്ല. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നടപടി എടുത്തിട്ടുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡന്റിനെ അപ്പോൾ തന്നെ സ്ഥാനത്തുനിന്ന് നീക്കി.
അന്നും ഇന്നും പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. എം.വി ജയരാജൻ ഉൾപ്പെടെ അന്ന് മൃതദേഹത്തിനൊപ്പം ഇവിടെ എത്തിയിരുന്നു. ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും, അടിയന്തരമായി ഇടപെടണമെന്നും ജില്ലാ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. പാർട്ടിയുടെ പൂർണ പിന്തുണ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ്,' നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം എം.വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ മൊഴി നൽകി. ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർക്ക് നൽകിയ മൊഴിയിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയില്‍ ക്ഷണിക്കാതെയാണ് താൻ കയറിച്ചെന്നതെന്ന വാദം പി.പി ദിവ്യ നേരത്തെ തളളിയിരുന്നു. കണ്ണൂര്‍ കളക്ടര്‍ മറ്റൊരു പരിപാടിയില്‍ വച്ചാണ് യോഗ വിവരം പറഞ്ഞതെന്നും തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ദിവ്യ പറഞ്ഞിരുന്നു.
Read More
- കെഎസ്ആര്‍ടിസി ബസിൽ വൻ കവര്‍ച്ച; നഷ്ടപ്പെട്ടത് ഒന്നര കിലോ സ്വർണം
- ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം; സ്ത്രീകൾ ഉൾപ്പെടുന്ന സംഘം പിടിയിൽ
- പാലക്കാട് സി. കൃഷ്ണകുമാർ, വയനാട് നവ്യ ഹരിദാസ്, ചേലക്കരയിൽ കെ. ബാലകൃഷ്ണൻ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
- കൊച്ചിയിൽ വിമാനത്തിനു ബോംബ് ഭീഷണി; യാത്രക്കാരെ ദേഹപരിശോധന നടത്തി
- പാലക്കാട് പോരാട്ടച്ചൂട്; പി. സരിന്റെ റോഡ് ഷോയ്ക്ക് ആവേശത്തോടെ സ്വീകരണം
- കാറിൽ കെട്ടിയിട്ട് മുളകുപൊടി വിതറി; യുവാവിൽ നിന്നു കവർന്നത് 25 ലക്ഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.