scorecardresearch

കെഎസ്ആര്‍ടിസി ബസിൽ വൻ കവര്‍ച്ച; നഷ്ടപ്പെട്ടത് ഒന്നര കിലോ സ്വർണം

ജ്വല്ലറിയിൽ വിൽപനയ്ക്ക് കൊണ്ടുപോവുകയായിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്

ജ്വല്ലറിയിൽ വിൽപനയ്ക്ക് കൊണ്ടുപോവുകയായിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്

author-image
WebDesk
New Update
KSRTC, Gold

പ്രതീകാത്മക ചിത്രം

മലപ്പുറം: ബസ് യാത്രക്കിടെ സ്വർണം നഷ്ടപ്പെട്ടതായി പരാതി. ഒരു കോടി രൂപയോളം വിലവരുന്ന ഒന്നര കിലോ സ്വർണമാണ് നഷ്ടപ്പെട്ടത്. തൃശൂര്‍ കല്ലറയ്ക്കൽ സ്വദേശിയായ ജിബിന്റെ സ്വർണമാണ് നഷ്ടപ്പെട്ടത്. സ്വർണ വ്യാപാരിയായ ജിബിൻ സ്വർണം ജ്വല്ലറിയിൽ വിൽപനയ്ക്കായി കൊണ്ടുപോവുകയായിരുന്നു. സ്വർണം ബാഗിലാണ് സൂക്ഷിച്ചിരുന്നത്.

Advertisment

കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സ്വർണം നഷ്ടപ്പെട്ടത്.  ശനിയാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. കുറ്റിപ്പുറത്തു നിന്നാണ് ജിബിൻ ബസിൽ കയറിയത്. മലപ്പുറം എടപ്പാളിൽ എത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ബാഗ് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ സംശയം തോന്നി പരിശോധിക്കുകയായിരുന്നു.

ചങ്ങരംകുളം പൊലീസിനാണ് പരാതി ലഭിച്ചത്. വിവരം ലഭിച്ചയുടൻ ബസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താനായില്ല.‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിനുള്ളിൽ ബാഗ് തൂക്കിയിട്ടാണ് യാത്ര ചെയ്തതെന്നാണ് വിവരം.

Read More

Ksrtc Theft Gold

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: