scorecardresearch

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ അമ്മ അറസ്റ്റിൽ

ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് കേസിലാണ് കൊല്ലപ്പെട്ട രണ്ടുവയസ്സുകാരിയുടെ അമ്മ അറസ്റ്റിലായത്

ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് കേസിലാണ് കൊല്ലപ്പെട്ട രണ്ടുവയസ്സുകാരിയുടെ അമ്മ അറസ്റ്റിലായത്

author-image
WebDesk
New Update
മോർഫിംഗ്; സ്ത്രീയുടെ ചിത്രം അശ്ലീലമാക്കിയ ആൾ പിടിയിൽ

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ മരണത്തിൽ നാലാം ദിനവും അടിമുടി ദുരൂഹത തുടരുന്നു. അമ്മ ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ദേവസ്വം ബോർഡിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.

Advertisment

ദേവസ്വം ബോർഡ് സെക്ഷൻ ഓഫീസർ എന്ന പേരിൽ ഷിജു എന്നയാൾക്ക് നിയമന ഉത്തരവ് കൈമാറി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കുഞ്ഞിനെ അമ്മാവൻ കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യത്തിന് അന്വേഷണം തുടരുന്നതിനിടെയാണ് അമ്മക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസെടുത്തത്.

ശ്രീതുവിനെതിരെ പോലീസിൽ ഇതിനോടകം നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. മറ്റ് പരാതികളിൽ അന്വേഷണം നടക്കുകയാണെന്ന് എസ്പി കെഎസ് സുദർശൻ അറിയിച്ചു. ദേവസ്വം ബോർഡിലെ ജീവനക്കാരി എന്നായിരിന്നു കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ ശ്രീതു നാട്ടുകാരോട് പറഞ്ഞിരുന്നത്. ഈ പേരിൽ ജോലി വാഗ്ദാനം ചെയ്താണ് പലരിൽ നിന്നുമായി പണം തട്ടിയത്. നേരത്തെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച, കരിക്കകം സ്വദേശിയായ ജ്യോത്സൻ ദേവിദാസന് ഈ ഇടപാടുകളിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. വിശ്വാസവഞ്ചന, സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകളാണ് ശ്രീതുവിനെതിരെ ചുമത്തിയത്.

തട്ടിപ്പിൽ മറ്റ് ഇടനിലക്കാരുണ്ടെന്നാണ് വിവരം. കേസിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. റിമാൻഡിൽ കഴിയുന്ന ഹരികുമാറിനെ നാളെ കസ്റ്റഡിയിൽ വാങ്ങും. ഇയാൾക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി കെ സുദർശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടിക്കടി ഇയാൾ മൊഴി മാറ്റിയതും, മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതും പോലീസിനെ കുഴപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 27നായിരുന്നു ബാലരാമപുരത്ത് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക തട്ടിപ്പുകൾക്ക് കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Advertisment

Read More

Murder Crime Arrest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: