scorecardresearch

'കേരള സ്റ്റോറി' രാഷ്ട്രീയ തിയേറ്ററിലേക്ക്: കൂടുതൽ രൂപതകൾ റിലീസിന് ഒരുങ്ങുമ്പോൾ ബിജെപി ആഹ്ളാദത്തിൽ

ഇടുക്കി അതിരൂപതയ്ക്ക് പിന്നാലെ കത്തോലിക്ക അതിരൂപതയും പ്രൊപ്പഗാണ്ട പ്രദർശനം നടത്താൻ തയ്യാറായതോടെ 'ദി കേരള സ്റ്റോറി' റിലീസായി ഒരു വർഷത്തിനിപ്പുറവും കേരളത്തിൽ പുതിയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വെടിമരുന്നിടുകയാണ്.

ഇടുക്കി അതിരൂപതയ്ക്ക് പിന്നാലെ കത്തോലിക്ക അതിരൂപതയും പ്രൊപ്പഗാണ്ട പ്രദർശനം നടത്താൻ തയ്യാറായതോടെ 'ദി കേരള സ്റ്റോറി' റിലീസായി ഒരു വർഷത്തിനിപ്പുറവും കേരളത്തിൽ പുതിയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വെടിമരുന്നിടുകയാണ്.

author-image
WebDesk
New Update
The Kerala Story, Kerala News

യുവാക്കളെ ലവ് ജിഹാദിനെതിരെ ബോധവത്ക്കരിക്കുക ലക്ഷ്യമിട്ടാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നതെന്നാണ് ഇവരുടെ വാദമെന്നത് ശ്രദ്ധേയമാണ് (Express photo by Partha Paul)

തിരുവനന്തപുരം: ഇടുക്കി അതിരൂപതയ്ക്ക് പിന്നാലെ കത്തോലിക്ക അതിരൂപതയും പ്രൊപ്പഗാണ്ട പ്രദർശനം നടത്താൻ തയ്യാറായതോടെ 'ദി കേരള സ്റ്റോറി' റിലീസായി ഒരു വർഷത്തിനിപ്പുറവും കേരളത്തിൽ പുതിയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വെടിമരുന്നിടുകയാണ്. യുവാക്കളെ ലവ് ജിഹാദിനെതിരെ ബോധവത്ക്കരിക്കുക ലക്ഷ്യമിട്ടാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നതെന്നാണ് ഇവരുടെ വാദമെന്നത് ശ്രദ്ധേയമാണ്.

Advertisment

ഭരണകക്ഷിയിലെ സിപിഎമ്മും പ്രതിപക്ഷമായ കോൺഗ്രസും ദൂരദർശനിലൂടെ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ്, ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്നോടിയായി ചില ക്രിസ്തീയ അതിരൂപതകളുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാകുകയാണ്. നേരത്തെ കേരള സ്റ്റോറിയുടെ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തണം എന്ന ആവശ്യവുമായി കേരളത്തിലെ ഭരണ-പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

ഒരു പ്രത്യേക മതത്തിലേക്ക് മതംമാറിയെത്തുന്ന നാല് യുവതികൾ പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയിൽ എത്തിപ്പെടുന്നതാണ് സിനിമയുടെ പ്രമേയമാകുന്നത്. "കേരളത്തിൽ നിന്ന് ആയിരക്കണക്കിന് സ്ത്രീകൾ ഇത്തരത്തിൽ തട്ടിപ്പിനിരയായെന്ന്" നിർമ്മാതാക്കൾ അവകാശപ്പെട്ടിരുന്നു. 2023 മെയ് മാസത്തിൽ റിലീസാകുന്നതിന് മുമ്പ് ഇതിനെതിരെ നിരവധി ഹർജികൾ കോടതികളിൽ സമർപ്പിക്കപ്പെട്ടിരുന്നു.

ചൊവ്വാഴ്ച അതിരൂപതകളുടെ സിനിമാ പ്രദർശന നീക്കം വാർത്തയായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഈ നീക്കത്തെ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. പള്ളികളുടെ പേരുകൾ പരാമർശിക്കാതെ കേരളത്തിന്റെ സാംസ്ക്കാരിക മൂല്യങ്ങൾക്കെതിരായ നീക്കമെന്നാണ് മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.

Advertisment

"ഈ സിനിമ ഒരു പ്രത്യേക അജണ്ടയോടെയാണ് പ്രദർശിപ്പിക്കപ്പെടുന്നത്. സംസ്ഥാനത്തെ അവഹേളിക്കാനുള്ള നീക്കങ്ങളാണിതിന് പിന്നിൽ. ന്യൂനപക്ഷങ്ങളേയും കമ്മ്യൂണിസ്റ്റുകാരേയും ശത്രുക്കളായി കാണുന്ന ആർഎസ്എസിന്റെ കെണിയിൽ ആരും വീഴരുത്. ക്രിസ്ത്യാനികളെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം, മണിപ്പൂരിൽ നമ്മളത് കണ്ടതാണ്," മുഖ്യമന്ത്രി പറഞ്ഞു.

സിനിമയ്ക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിൽ അങ്ങനെയൊരു പ്രശ്നമില്ലെന്നും ഇത് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, മതതീവ്രവാദികളുടെ വോട്ട് നേടുന്നതിനായി കേരള മുഖ്യമന്ത്രി ഹിന്ദു, ക്രിസ്ത്യൻ സ്ത്രീകളെ അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. "യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് സിനിമയെന്നറിഞ്ഞിട്ടും വിജയൻ സത്യം മറച്ചുവെക്കുകയാണ്. ഐ.എസിലേക്കുള്ള റിക്രൂട്ട്‌മെൻ്റിൽ തീവ്രവാദ സംഘടനകൾ ഉൾപ്പെടുന്നു. അദ്ദേഹം അവരെ പ്രോത്സാഹിപ്പിക്കുകയാണ്," കേരള ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.

ഇടുക്കി രൂപതയ്ക്ക് കീഴിൽ വാർഷിക സമ്മർ കാറ്റക്കിസം പ്രോഗ്രാമിൻ്റെ ഭാഗമായി 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഏപ്രിൽ നാലിന് കേരള സ്റ്റോറി സംപ്രേഷണം ചെയ്തിരുന്നു. മുസ്ലീം ആധിപത്യമുള്ള തലശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിൽ സീറോ മലബാർ സഭയുടെ യുവജന സംഘടനയായ കേരള കത്തോലിക് യൂത്ത് മൂവ്‌മെന്റ് (കെസിവൈഎം) ഈ ആഴ്ച അവസാനം നടത്തുന്ന ഒത്തുചേരലുകളിലും കുടുംബ യോഗങ്ങളിലും സിനിമ പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More:

Bjp Cpim Kerala Story

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: