scorecardresearch

കാലവർഷം പിൻവാങ്ങി: മഴ കൂടുതൽ കണ്ണൂരിൽ

കാലവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കുടുതൽ മഴ രേഖപ്പെടുത്തിയത് ജൂലൈ 30-നാണ്. 118.5 മില്ലിമീറ്റർ മഴയാണ് അന്ന് രേഖപ്പെടുത്തിയത്

കാലവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കുടുതൽ മഴ രേഖപ്പെടുത്തിയത് ജൂലൈ 30-നാണ്. 118.5 മില്ലിമീറ്റർ മഴയാണ് അന്ന് രേഖപ്പെടുത്തിയത്

author-image
Lijo T George
New Update
Rain

മഴ കൂടുതൽ കണ്ണൂരിൽ

കൊച്ചി: ജൂൺ ഒന്നിന് തുടങ്ങി 122 ദിവസം പിന്നിട്ട് കാലവർഷം രാജ്യത്ത് നിന്ന് പിൻവാങ്ങി. കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ മുതൽ സെപ്റ്റംബർ വരെ രാജ്യത്ത് ഏറ്റവുമധികം മഴ ലഭിച്ചത് ഗോവയിലാണ്. 4401 മില്ലിമീറ്റർ മഴയാണ് ഗോവയിൽ ലഭിച്ചത്. കേന്ദ്രഭരണ പ്രദേശമായ ദാം ആൻഡ് ദിയു ആണ് രണ്ടാം സ്ഥാനത്തുള്ളത്. 2885 മില്ലിമീറ്റർ മഴയാണ് അവിടെ പെയ്തത്.

Advertisment

മേഘാലയ ആണ് മൂന്നാം സ്ഥാനത്തുള്ളത്. 2430 മിമീ മഴയാണ് കാലവർഷത്തിൽ ലഭിച്ചത്. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരളം. 1748 മിമീ മഴയാണ് കാലവർഷത്തിൽ കേരളത്തിൽ ലഭിച്ചത്.

Kerala Monsoon Daily Rainfall
സംസ്ഥാനടിസ്ഥാനത്തിലുള്ള കാലവർഷത്തിലെ മഴയുടെ കണക്ക് (അവലംബം ഐഎംഡി)

കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കുസാറ്റിലെ മെട്രോളജി വിഭാഗം അധ്യാപകൻ ഡോ എസ് അഭിലാഷ് പറഞ്ഞു. "സംസ്ഥാനത്ത് കാലവർഷത്തിൽ 2018.6 മഴയാണ് ലഭിക്കേണ്ടത്. ലഭിച്ചതാകട്ടെ 1748.1 മിമീ മഴയും. 13 ശതമാനം മഴക്കുറവാണ് ഇത്തവണ ഉണ്ടായത്"-ഡോ അഭിലാഷ് പറഞ്ഞു.

ഒന്നാമത് കണ്ണൂർ 

സംസ്ഥാനത്ത് കാലവർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂരാണ്. 3023.3മിമീ മഴയാണ് കണ്ണൂരിൽ ലഭിച്ചത്. 2623മിമീ ശതമാനം മഴയാണ് കാലവർഷത്തിൽ കണ്ണൂരിൽ ലഭിക്കേണ്ടത്. എന്നാൽ, ഇത്തവണ 15ശതമാനം അധികമഴയാണ് ലഭിച്ചത്. മഴ കൂടുതൽ ലഭിച്ച രണ്ടാമത്തെ ജില്ല കാസർകോടാണ്. 2603മിമീ ശതമാനം മഴ ലഭിച്ചു. എന്നാൽ ലഭിക്കേണ്ട മഴയേക്കാൾ ഒൻപത് ശതമാനം മഴക്കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയത്.

Advertisment

കാലവർഷത്തിൽ ഏറ്റവും കുറവ് മഴ പെയ്തത് തിരുവന്തപുരം ജില്ലയിലാണ്. 866 മിമീ മഴയാണ് ജില്ലയിൽ ലഭിച്ചത്. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാട്ടിൽ 1713.3 മിമീ മഴയാണ് ലഭിച്ചത്. 2464.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 30 ശതമാനം മഴകുറവാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്.

മഴ കൂടി 

കഴിഞ്ഞ വർഷത്തേക്കാൾ ഇക്കുറി കേരളത്തിൽ കാലവർഷത്തിൽ കുടുതൽ മഴ ലഭിച്ചു. കഴിഞ്ഞ വർഷം 1326.1 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. മൊത്തം ലഭിക്കേണ്ട മഴയിൽ 34ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ മഴയിൽ 13 ശതമാനം മാത്രമാണ് കുറവ് രേഖപ്പെടുത്തിയത്. 

Kerala Monsoon Daily Rainfall സംസ്ഥാനത്ത് ജൂലൈയിൽ മാത്രമാണ് അധികമഴ ലഭിച്ചത്. ജൂലൈയിൽ 16 ശതമാനം അധിക മഴയാണ് ലഭിച്ചത്. ജൂണിൽ 25 ശതമാനവും ഓഗസ്റ്റിൽ 30 ശതമാനവും സെപ്റ്റംബറിൽ 31 ശതമാനവും മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കുറി കാലവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കുടുതൽ മഴ രേഖപ്പെടുത്തിയത് ജൂലൈ 30-നാണ്. 118.5 മില്ലിമീറ്റർ മഴയാണ് അന്ന് രേഖപ്പെടുത്തിയത്.

ഇനി തുലാവർഷം

തുലാവർഷത്തിൽ സംസ്ഥാനത്ത് സാധാരണയിൽ കൂടുതൽ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നതെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം കാലാവസ്ഥ വിദഗ്ദൻ രാജീവൻ എരിക്കുളം പറഞ്ഞു. ഒക്ടോബറിൽ സാധാരണ മഴ ലഭിക്കാനേ സാധ്യതയുള്ളൂ. എന്നാൽ നവംബറിൽ അധികമഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് രാജീവൻ എരിക്കുളം പറഞ്ഞു.

Read More

kerala rains Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: