/indian-express-malayalam/media/media_files/uploads/2022/05/hate-speech-will-take-necessary-action-says-minister-p-rajeev-on-pc-george-656129-FI.jpg)
പി രാജീവ്
കൊച്ചി: ചലച്ചിത്രമേഖലയിലെ സ്ത്രീകൾക്കുനേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിൽ സർക്കാരിന് ആരേയും സംരക്ഷിക്കാനില്ലെന്ന് നിയമന്ത്രി പി രാജീവ്. 'ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരുടേയും പേരുകളില്ല. ഇപ്പോഴാണ് പേരുകൾ പുറത്തേക്ക് വരുന്നത്. നിയമപരമായ എല്ലാകാര്യങ്ങളും ചെയ്യും'-മന്ത്രി കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ആരോപണങ്ങളിൽ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും. സർക്കാരിന് ആരേയും സംരക്ഷിക്കാനില്ല. അമ്മയുടെ ഭാരവാഹികളെല്ലാം ഏത് പാർട്ടിയുമായാണ് ചേർന്നു നിൽക്കുന്നത്? ഞങ്ങൾക്ക് എന്തിനാണ് ആരേയെങ്കിലും സംരക്ഷിക്കേണ്ട ആവശ്യം. സർക്കാർ എന്ന നിലയിൽ പരിശോധിച്ച് നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ഉചിതമായി ചെയ്യും', രാജീവ് പറഞ്ഞു.
അതേസമയം,സിദ്ദിഖിന്റേയും രഞ്ജിത്തിന്റെയും രാജിയിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഇരയാക്കപ്പെട്ടവർക്ക് കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കും. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേജുകൾ ഒഴിവാക്കിയതിനെ കുറിച്ച് കോടതിയിൽ സർക്കാർ പറയും'.- മന്ത്രി പറഞ്ഞു.
Read More
- സമ്മർദ്ദത്തിനൊടുവിൽ പടിയിറക്കം; രഞ്ജിത്ത് രാജിവെച്ചു
- ലൈംഗികാരോപണം; അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു
- നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി
- രഞ്ജിത്തിനെതിരായ ആരോപണം:സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് വനിതാ കമ്മിഷൻ
- രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തം
- രഞ്ജിത്തിനെതിരായ ആക്ഷേപത്തിൽ കേസെടുക്കില്ല: പരാതി വരട്ടെ: സജി ചെറിയാൻ
- രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി ശ്രീലേഖ മിത്ര; ആരോപണം തള്ളി സംവിധായകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.