scorecardresearch

മലയാളി ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവർത്തകനെ പ്രതി ചേർക്കും

ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോൺ സ്വിച്ച് ഫോൺ ചെയ്ത ആരോപണവിധേയൻ ഒളിവിൽ പോയെന്നാണ് പൊലിസ് പറയുന്നത്

ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോൺ സ്വിച്ച് ഫോൺ ചെയ്ത ആരോപണവിധേയൻ ഒളിവിൽ പോയെന്നാണ് പൊലിസ് പറയുന്നത്

author-image
WebDesk
New Update
Suicide

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകനെ പ്രതി ചേർക്കും.ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. നിലവിൽ ഒളിവിലുള്ള ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.

Advertisment

കഴിഞ്ഞാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശിയുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലിസിന് കഴിഞ്ഞട്ടില്ല.

ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോൺ സ്വിച്ച് ഫോൺ ചെയ്ത ആരോപണവിധേയൻ ഒളിവിൽ പോയെന്നാണ് പൊലിസ് പറയുന്നത്. ഇതിനിടെ ശാരീരികമായും  സാമ്പത്തികമായും മകളെ ഇയാൾ ചൂഷണം ചെയതതിനുള്ള തെളിവുകൾ അച്ഛൻ പൊലിസിന് കൈമാറിയിട്ടുണ്ട്. ആരോപണവിധേയൻ ഇനിയും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു.

Read More

Crime Suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: