/indian-express-malayalam/media/media_files/2025/04/02/I1Brt2yqc9WWyO6qJCtB.jpg)
സമ്മർ ബംപർ ഒന്നാം സമ്മാനം പാലക്കാട്
Summer Bumper Lottery Results: പാലക്കാട്: ഒരിടവേളയ്ക്ക് ശേഷമാണ് കരിമ്പനകളുടെ നാട്ടിലേക്ക് ഭാഗ്യദേവത വന്നെത്തുന്നത്. ഒരുക്കാലത്ത് ബംപർ സമ്മാനങ്ങൾ സ്ഥിരമായി അടിച്ചിരുന്നത് പാലക്കാടായിരുന്നു. എന്നാൽ, അടുത്തക്കാലത്തായി ബംപർ മറ്റ് ജില്ലകളിലാണ് അടിച്ചിരുന്നത്. സമ്മർ ബംപർ ഭാഗ്യക്കുറിയിലൂടെ വീണ്ടും ഭാഗ്യം തിരിച്ചുപിടിച്ചിരിക്കുകയാണ് പാലക്കാട്. SG513715 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്തുകോടി അടിച്ചത്. പാലക്കാട് മേട്ടുപാളയം സ്ട്രീറ്റിലെ കിംങ് സ്റ്റാർ എന്ന് ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
ധനലക്ഷമി എന്ന് സബ് ഏജൻസിക്കാണ് ടിക്കറ്റ് വിറ്റതെന്ന് കിംങ് സ്റ്റാർ ലോട്ടറി ഏജൻസി ഉടമ പറഞ്ഞു.പത്ത് ദിവസം മുൻപ് വിറ്റുപോയ ടിക്കറ്റാണിതെന്നും അല്പസമയത്തിനുള്ളിൽ ഭാഗ്യശാലിയെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.അതിർത്തി ജില്ലയായതിനാൽ തമിഴ് നാട്ടിൽ നിന്നുള്ള നിരവധി പേരാണ് പാലക്കാട് നിന്ന് ടിക്കറ്റെടുക്കുന്നത്. ഭാഗ്യശാലി തമിഴ് നാട്ടിലാണോ കേരളത്തിലാണോയെന്ന് ആകാംഷയിലാണ് നാട്
ഭാഗ്യശാലിക്ക് കിട്ടുന്നത് ആറുകോടി
പത്തുകോടിയുടെ ബംപർ സമ്മാനം അടിച്ച ഭാഗ്യശാലിക്ക് ലഭിക്കുക ആറുകോടി പത്തുലക്ഷം രൂപയാണ്. സമ്മാനതുകയുടെ പത്ത് ശതമാനം ഏജൻസികൾക്ക് കമ്മിഷനായി ലഭിക്കും.
സമ്മർബംപറിൻറെ രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ പൊതുവായി എല്ലാ സീരീസുകൾക്കും നൽകും.മൂന്നാം സമ്മാനം ഓരോ പരമ്പരയിലും രണ്ടു വീതം അഞ്ചു ലക്ഷം രൂപയും അവസാന അഞ്ചക്കത്തിന് ഒരു ലക്ഷം ലഭിക്കുന്ന നാലാം സമ്മാനം എന്നിങ്ങനെ ആകർഷകമായ സമ്മാന ഘടനയാണ് ഇത്തവണത്തെ സമ്മർ ബമ്പറിന് ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ 5,000 ൽ തുടങ്ങി 500 രൂപയിൽ അവസാനിക്കുന്ന സമ്മാനങ്ങളുമുണ്ട്.
ആകെ 36 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 35 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. പാലക്കാട് തന്നെയാണ് ടിക്കറ്റ് വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരവും തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
Read More
- Summer Bumper: സമ്മർ ബമ്പർ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്: വിജയികളെ അറിയാം
- മൂന്നു ജില്ലകളിൽ ഇന്ന് വേനൽ മഴ; ശക്തമായ കാറ്റിനും സാധ്യത
- എന്റെ ലക്ഷ്യം കേരളത്തിലൊരു മാറ്റം: രാജീവ് ചന്ദ്രശേഖർ
- 'എമ്പുരാൻ' രാഷ്ട്രീയവൽക്കരിച്ചതിന്റെ ക്രെഡിറ്റ് സഖാവ് പിണറായി വിജയന് കൊടുക്കണം: രാജീവ് ചന്ദ്രശേഖർ
- എമ്പുരാനെപ്പറ്റി മോഹൻലാൽ ഹാപ്പിയല്ല,പിന്നെ താൻ എന്തിന് കാണണം: രാജീവ് ചന്ദ്രശേഖർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.