/indian-express-malayalam/media/media_files/2025/04/02/F1IqefVAw0we4oX2huL5.jpg)
സമ്മർ ബമ്പർ വിജയികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ (ബി ആർ 102) ഭാഗ്യശാലികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SG513715 നമ്പറിലുള്ള ടിക്കറ്റിനാണ്.പാലക്കാട് നിന്ന് വിറ്റുപോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ പൊതുവായി എല്ലാ സീരീസുകൾക്കും നൽകും. 250 രൂപയാണ് ബമ്പർ ടിക്കറ്റിന്റെ വില.
മൂന്നാം സമ്മാനം ഓരോ പരമ്പരയിലും രണ്ടു വീതം അഞ്ചു ലക്ഷം രൂപയും അവസാന അഞ്ചക്കത്തിന് ഒരു ലക്ഷം ലഭിക്കുന്ന നാലാം സമ്മാനം എന്നിങ്ങനെ ആകർഷകമായ സമ്മാന ഘടനയാണ് ഇത്തവണത്തെ സമ്മർ ബമ്പറിന് ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ 5,000 ൽ തുടങ്ങി 500 രൂപയിൽ അവസാനിക്കുന്ന സമ്മാനങ്ങളുമുണ്ട്.
ആകെ 36 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 35 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. പാലക്കാടാണ് ടിക്കറ്റ് വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരവും തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
സമാശ്വാസ സമ്മാനം ലഭിച്ച ടിക്കറ്റുകൾ
SA 513715,SB 513715,SC 513715,SD 513715,SE 513715
രണ്ടാം സമ്മാനം
SB 265947
മൂന്നാം സമ്മാനം
അഞ്ചാം സമ്മാനം
ആറാം സമ്മാനം
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.