/indian-express-malayalam/media/media_files/2025/03/17/Nsho2q9a3YgFpXWKocEt.jpg)
ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
തിരുവനന്തപുരം:അൻപത് ദിവസത്തിലധികമായി സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ആശമാരുമായി വീണ്ടും ചർച്ചയ്‌ക്കൊരുങ്ങി സർക്കാർ.വ്യാഴാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചേമ്പറിലാണ് ചർച്ച. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ആരോഗ്യമന്ത്രി വീണാ ജോർജ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ആശ പ്രവർത്തകരെ ചർച്ചയ്ക്ക് വിളിക്കുന്നത്.
ചർച്ച ഇത് മൂന്നാം തവണ
സമരം ചെയ്യുന്ന ആശമാരുമായി ഇത് മൂന്നാം തവണയാണ് സർക്കാർ ചർച്ച നടത്തുന്നത്. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരം 52-ാം ദിനത്തിലെത്തിയപ്പോഴാണ് വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് എൻഎച്ച്എം ഓഫീസിൽ നിന്നും സമരക്കാർക്ക് അറിയിപ്പ് ലഭിക്കുന്നത്. സമരക്കാർക്ക് പുറമെ, സിഐടിയു, ഐഎൻടിയുസി തുടങ്ങിയ സംഘടനകളേയും ചർച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
തങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് സർക്കാരിന് അറിയാവുന്നതാണെന്ന് സമരസമിതി നേതാവായ എസ് മിനി പറഞ്ഞു. ഓണറേറിയം വർധനയും പെൻഷനും അടക്കം ചർച്ചയാകും. ഡിമാന്റുകൾ അംഗീകരിച്ച് ഉത്തരവ് ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ. നാളത്തെ ചർച്ചയിൽ വലിയ പ്രതീക്ഷ ഉണ്ടെന്നും ആശ പ്രവർത്തകർ പറഞ്ഞു. സർക്കാർ ദുർവാശി വെടിയണമെന്ന് രാവിലെ സമരപ്പന്തലിലെത്തി സമരക്കാർക്ക് അഭിവാദ്യം അർപ്പിച്ച രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ആശമാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായി എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അത് പരിഹരിക്കാൻ താൻ തയ്യാറാണെന്നും ഐഇ മലയാളം വർത്തമാനത്തിൽ അദ്ദേഹം പറഞ്ഞു.
Read More
- ആശമാരുടെ സമരം; കേന്ദ്ര സർക്കാരുമായി തർക്കമുണ്ടെങ്കിൽ പരിഹരിക്കും: രാജീവ് ചന്ദ്രശേഖർ
- Summer Bumper Lottery Results: വീണ്ടും കരിമ്പനകളുടെ നാട്ടിലേക്ക് ബംപർ; ഭാഗ്യശാലി കാണാമറയത്ത്
- Summer Bumper: സമ്മർ ബമ്പർ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്: വിജയികളെ അറിയാം
- മൂന്നു ജില്ലകളിൽ ഇന്ന് വേനൽ മഴ; ശക്തമായ കാറ്റിനും സാധ്യത
- എന്റെ ലക്ഷ്യം കേരളത്തിലൊരു മാറ്റം: രാജീവ് ചന്ദ്രശേഖർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.