/indian-express-malayalam/media/media_files/6efHLLBFSZwylWkRSzkf.jpg)
ഫയൽ ചിത്രം
തൊടുപുഴ: ഇടുക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് എത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അതേസമയം ഹര്‍ത്താൽ സമാധാനപരമായിരിക്കുമെന്ന് എല്‍ഡിഎഫ് അറിയിച്ചു.
തൊടുപുഴയിൽ രാവിലെ 11 മണിക്കാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടി. പ്രതിഷേധങ്ങൾക്കിടെ ഗവർണർ രാവിലെ തന്നെ തൊടുപുഴയിലെത്തും. ബില്ലില്‍ ഒപ്പിടാത്തതിന് കാരണം സര്‍ക്കാര്‍ ആണെന്നാണ് ഗവര്‍ണറുടെ പ്രതികരണം. ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് രാജ്ഭവന്‍ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗവർണറെ തടയില്ലെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ കെ ശിവരാമൻ അറിയിച്ചെങ്കിലും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂപതിവ് ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
അതേസമയം, കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത് എല്‍ഡിഎഫിനെ പ്രകോപിപ്പിട്ടുണ്ട്. പരമാവധി പ്രവര്‍ത്തകരെ പരിപാടിയില്‍ പങ്കെടുപ്പിക്കാനാണ് സമിതി ആലോചിക്കുന്നത്. പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഗവർണർക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Read More
- മോദി ലക്ഷദ്വീപിലെത്തുമ്പോൾ ബിജെപി ലക്ഷ്യം വെക്കുന്നത് 32 സ്ക്വയർ കിലോമീറ്ററിലും വലുതാണ്?
- 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' : പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.