/indian-express-malayalam/media/media_files/uploads/2017/02/currencyrs-2000-note-7591.jpg)
സംഭവമറിഞ്ഞ് ആള് കൂടിയപ്പോഴേക്കും പണവുമായി വന്നയാൾ മടങ്ങിയെന്നാണ് കോളനിവാസികൾ പറയുന്നത് (ഫയൽ ചിത്രം)
തൃശ്ശൂര്‍: ബിജെപി വോട്ടിന് പണം നല്‍കിയെന്ന ആക്ഷേപവുമായി ഒളരി ശിവരാമപുരം കോളനിയിലെ താമസക്കാര്‍. അടിയാത്ത് ഓമന, ചക്കനാരി ലീല എന്നിവരാണ് പരാതിക്കാർ. പ്രദേശത്തെ ബിജെപി പ്രവർത്തകനായ സുഭാഷ് വീട്ടിലെത്തി പണം നൽകിയെന്നാണ് ആക്ഷേപം. പണം വേണ്ടെന്ന് പറഞ്ഞ് മടക്കി നൽകിയിട്ടും വാങ്ങിയില്ലെന്നും പരാതിക്കാർ പറയുന്നു.
സംഭവമറിഞ്ഞ് ആള് കൂടിയപ്പോഴേക്കും പണവുമായി വന്നയാൾ മടങ്ങിയെന്നാണ് കോളനിവാസികൾ പറയുന്നത്. അതേസമയം സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ അധ്യക്ഷൻ കെ.കെ. അനീഷ് കുമാർ. തോൽവി ഉറപ്പിച്ച മറ്റു രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന വ്യാജ പ്രചാരണമാണിതെന്നും ബിജെപി പ്രതികരിച്ചു.
തൃശ്ശൂരില്‍ നടനും മുൻ എംപിയുമായ സുരേഷ് ഗോപിയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. കെ. മുരളീധരനാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥി. മുൻ മന്ത്രിയും സിപിഐ നേതാവുമായ വി.എസ്. സുനില്‍ കുമാറാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. കേരളത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന സ്റ്റാർ മണ്ഡലമാണിത്.
Read More
- ചരിത്രത്തിനും വർത്തമാനത്തിനുമിടയിൽ 20 ലോക്സഭ മണ്ഡലങ്ങളുടെ രാഷ്ട്രീയചിത്രം
 - നിമിഷ പ്രിയയെ അമ്മ നേരിൽക്കണ്ടു; 12 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചിരുന്ന് ഭക്ഷണവും കഴിച്ചു
 - സംസ്ഥാനത്ത് പിണറായിക്കും മോദിക്കുമെതിരായ തരംഗം: 20 സീറ്റും നേടുമെന്ന് വി.ഡി സതീശൻ
 - കേരളത്തില്‍ ബിജെപി ഒരു സീറ്റ് പോലും നേടില്ല; ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്ന് എം. വി ഗോവിന്ദൻ
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us