scorecardresearch

അർജുൻ ഇപ്പോഴും കാണാമറയത്ത്; അന്വേഷണം ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് സിദ്ദരാമയ്യയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി

സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി

author-image
WebDesk
New Update
landslide in karnataka national highway

ചിത്രം: സ്ക്രീൻഗ്രാബ്

കോഴിക്കോട്: കർണാടക ഷിരൂരിൽ ദേശീയപാതയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ, മലയാളി ഡ്രൈവറും ലോറിയും മണ്ണിനടിയിൽ കുടുങ്ങിയെന്ന് കുടുംബം. കോഴിക്കോട് സ്വദേശി അർജുനാണ് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത്. നാലു ദിവസമായി അർജുനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം പറഞ്ഞു. ഭാര്യ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഒരു തവണ ബെല്ലടിച്ചു. നിലവിൽ ഫോൺ സ്വിച്ച് ഓഫാണ്. സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രിഎഡിജിപിക്ക് അന്വേഷണത്തിന് നിർദേശം നൽകിയെന്ന് സദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. 

Advertisment

അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തണം  എന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. അർജുൻ എവിടെയാണെന്ന് അറിയാതെ കുടുംബം വിഷമിക്കുകയാണ്. അർജുനെ ഉടൻ കണ്ടെത്താൻ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ പോലെയുള്ള സംവിധാനം ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കലക്ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. നാവിക സേന സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ലോറി വെള്ളത്തിനടിയിലേക്ക് മറിഞ്ഞിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.

അർജുനെ കണ്ടെത്താൻ കാര്യക്ഷമമായ രക്ഷാപ്രവർത്തനം നടക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. അടിയന്തരമായി സർക്കാർ ഇടപാടൽ വേണമെന്നാണ് ആവശ്യം. ജിപിഎസ് സംവിധാനത്തിലൂടെ വാഹനത്തിന്റെ സ്ഥാനം പരിശോധിക്കുമ്പോൾ മണ്ണിനടിയിലായാണ് ലോറി കാണിക്കുന്നത്. 

Advertisment

മണ്ണിടിച്ചിൽ സംഭവിച്ച റോഡിന്റെ ഒരു വശം മാത്രമാണ് പുനസ്ഥാപിക്കുന്നത്. മണ്ണിടിഞ്ഞതിന്റെ അടിയിലായാണ് വാഹനത്തിന്റെ ജിപിഎസ് ലൊക്കേഷൻ കാണിക്കുന്നതെന്ന് അർജുന്റെ ബന്ധു പറഞ്ഞു. അധികൃതരോട് ഒരുപാട് തവണ ഇതേകുറിച്ച് പറഞ്ഞെങ്കിലും ആ ഭാഗങ്ങളിൽ പരിശോധന നടത്താനോ രക്ഷാപ്രവർത്തനത്തിനോ തയ്യാറായില്ല. ഗതാഗതം പുനസ്ഥാപിക്കുന്നതിനാണ് പരിഗണന നൽകുന്നതെന്ന്, ബന്ധു പറഞ്ഞു. 

അതേസമയം, ഇന്നാണ് സംഭവം അറിഞ്ഞതെന്ന് കേരളത്തിന്റെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. ഇത്ര ദിവസമായി ഇതേ പറ്റി അറിഞ്ഞില്ല എന്നത് അത്ഭുതകരമാണ്. അപകടവുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ഉദ്യോഗസ്ഥതലത്തിൽ നീക്കം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. കർണാട ഗതാഗത മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി അടിയന്തരമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിലും അർജുനെ കണ്ടെത്തൻ സാധിക്കാത്തത് ദൗർഭാഗ്യകരമാണ്, മന്ത്രി പറഞ്ഞു. 

Read More

Landslide Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: